എല്ലാവരും കളിയാക്കുന്നു; 11–ാം ക്ലാസിൽ ചേർന്ന് വിദ്യാഭ്യാസ മന്ത്രി

minister-study
SHARE

ഒരു സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മന്ത്രി പഠനം പുനരാരംഭിക്കുന്നു.  ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ജഗര്‍നാഥ് മഹ്‌തോ 11-ാം ക്ലാസ് പ്രവേശനത്തിന‌ാണ് അപേക്ഷിച്ചിരിക്കുന്നത്.

53-കാരനായ മന്ത്രി 25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പഠനം പുനരാരംഭിക്കുന്നത്. ബൊക്കാറോയിലെ ദേവി മഹാതോ ഇന്റര്‍ കോളേജിലാണ് മന്ത്രി പ്രവേശനത്തിനായി അപേക്ഷിച്ചിരിക്കുന്നത്. ഡുമ്രി നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയായ ജഗര്‍നാഥ് മഹ്‌തോ ആര്‍ട്‌സ് വിഭാഗത്തിലാണ് പ്രവേശനത്തിന് അപേക്ഷിച്ചിരിക്കുന്നത്. 

നിരന്തരമായ കുറ്റപ്പെടുത്തലുകളും വിമർശനങ്ങളുമാണ് വിദ്യാഭ്യാസം പുനരാരംഭിക്കാന്‍ തീരുമാനിച്ചതിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ വിഭ്യാഭ്യാസ മന്ത്രിയായപ്പോള്‍ മുതല്‍ ആളുകള്‍ എന്റെ വിദ്യാഭ്യാസ യോഗ്യതയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഒരു രാഷ്ട്രീയക്കാരനാണെന്നും അതിനാല്‍, പൊളിറ്റിക്കല്‍ സയന്‍സ് വിഷയം ഉറപ്പായും തിരഞ്ഞടുക്കുമെന്നും മന്ത്രി പറഞ്ഞു. ബാക്കി വിഷയങ്ങള്‍ ഉടന്‍ തന്നെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1995-ലാണ് അദ്ദേഹം പത്താം ക്ലാസ് പരീക്ഷ പാസായത്.

MORE IN INDIA
SHOW MORE
Loading...
Loading...