ഡാമിൽ മുങ്ങിത്താണ് യുവാക്കൾ; ഉടുത്ത സാരി അഴിച്ചെറിഞ്ഞ് രക്ഷിച്ച് യുവതികള്‍

tamil-nadu-lady
Image Credit: The New Indian Express
SHARE

അണക്കെട്ടിൽ മുങ്ങിത്താഴുന്ന യുവാക്കൾക്ക് രക്ഷപ്പെടാൻ ഉടുത്തിരുന്ന സാരി അഴിച്ചെറിഞ്ഞ് കൊടുത്ത് യുവതികൾ. തമിഴ്‌നാട് പേരമ്പല്ലൂര്‍ ജില്ലയിലെ കോട്ടറായി അണക്കെട്ടിലാണ് സംഭവം. മൂന്നു സ്ത്രീകളുടെ സമയോചിതമായ ഇടപെടലിലൂടെ രണ്ടു യുവാക്കളാണ് ജീവിതത്തിലേക്ക് തിരികെ കയറിയത്. 

അണക്കെട്ടിൽ കുളിക്കാനിറങ്ങിയ നാലു യുവാക്കളാണ് അപകടത്തിൽ പെട്ടത്. അപ്പോഴാണ് സെന്തമിഴ് സെല്‍വി, മുത്തമല്‍, ആനന്ദവല്ലി എന്നീ യുവതികൾ സ്ഥലത്തെത്തിയത്. യുവാക്കളെ രക്ഷിക്കാൻ സ്ത്രീകൾ അവരുടെ സാരികൾ അഴിച്ച് കൂട്ടിക്കെട്ടിയ ശേഷം മുങ്ങിത്താഴുന്ന യുവാക്കൾക്ക് എറിഞ്ഞ് കൊടുക്കുകയായിരുന്നു. 

ഇതിൽ പിടിച്ച് രണ്ടു യുവാക്കൾ കരയ്ക്കെത്തി. എന്നാൽ മറ്റ് രണ്ടു യുവാക്കൾ മുങ്ങിത്താണു. പിന്നാലെ എത്തിയ ഫയർഫേഴ്സ് സംഘം രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.

MORE IN INDIA
SHOW MORE
Loading...
Loading...