രാമക്ഷേത്ര നിർമാണത്തെ തുണച്ചു; ഷമിയുടെ മുൻഭാര്യയ്ക്ക് ബലാൽസംഗ ഭീഷണി

hasin-jahan-new
SHARE

അയോധ്യയിൽ ഭൂമിപൂജ നടത്തി രാമക്ഷേത്ര നിർമാണത്തിനു തുടക്കം കുറിച്ചതിനെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട മോഡൽ ഹസിൻ ജഹാന് ബലാത്സംഗ ഭീഷണിയും വധ ഭീഷണിയും. ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ കൂടിയാണ് ഹസിൻ ജഹാൻ. രാമക്ഷേത്ര നിർമാണത്തെ അഭിനന്ദിച്ചതിന്റെ പേരിൽ ബലാത്സംഗ ഭീഷണിയും വധ ഭീഷണിയും ഉണ്ടായ വിവരം ഹസിൻ ജഹാൻ തന്നെയാണ് പരസ്യമാക്കിയത്. സംഭവത്തിൽ പൊലീസിന്റെ സൈബർക്രൈം വിഭാഗത്തിന് പരാതി നൽകിയതായും ഹസിൻ ജഹാൻ അറിയിച്ചു.

‘അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമാണത്തിനു തുടക്കം കുറിച്ചു നടന്ന ഭൂമിപൂജയിൽ എല്ലാ ഹിന്ദു സഹോദരങ്ങൾക്കും അഭിനന്ദനം’ – എന്നായിരുന്നു ഹസിൻ ജഹാന്റെ കുറിപ്പ്. ശ്രീരാമന്റെയും രാമക്ഷേത്രത്തിന്റെയും ചിത്രവും പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹസിൻ ജഹാനെതിരെ ഭീഷണിയുമായി ചിലർ കമന്റിട്ടത്. ഹസീബ് ഖാൻ എന്നയാൾ ഹസിൻ ജഹാനെ പീഡനത്തിന് ഇരയാക്കുമെന്ന് ഭീഷണി മുഴക്കിയപ്പോൾ, ചിലർ വധഭീഷണിയും മുഴക്കി. പിന്നാലെ ഭീഷണി കമന്റുകളുടെ സ്ക്രീൻ ഷോട്ട് സഹിതം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

MORE IN INDIA
SHOW MORE
Loading...
Loading...