മോദിക്ക് പിന്തുണ ഏറുന്നുവെന്ന് ഇന്ത്യ ടുഡേ സര്‍വേ; ‘യോഗി മികച്ച മുഖ്യമന്ത്രി’

modi-yogi-new
SHARE

ഭരണത്തുടർച്ച നേടി ഒന്നാം വർഷം പിന്നിടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രകടനത്തിൽ ഇന്ത്യൻ വോട്ടർമാർ തൃപ്തരെന്ന് ഇന്ത്യാ ടുഡേ–കാർവി ഇൻസൈറ്റ്സ് മൂഡ് ഓഫ് ദി നേഷൻ സർവേ ഫലം. സർവേയിൽ പങ്കെടുത്ത 78 ശതമാനം പേരും മോദിയുടെ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തിയപ്പോൾ അ‍ഞ്ചു ശതമാനം പേർ വളരെ മോശം എന്ന് രേഖപ്പെടുത്തി. തെക്കേ ഇന്ത്യയിൽ നിന്നാണ് മോദിയുടെ പ്രകടനം മോശമാണെന്ന അഭിപ്രായം ഏറെ ഉയർന്നതെന്നും സര്‍വേ വ്യക്തമാക്കുന്നു. 

ഹിന്ദു വിശ്വാസികൾക്കിടയിൽ മോദി പ്രഭാവം കൂടുന്നതായും സർവേ സൂചിപ്പിക്കുന്നു. ഇതിനൊപ്പം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി സർവേ എടുത്തുകാട്ടുന്നത്. 24 ശതമാനം വോട്ടാണ് യോഗി നേടിയത്. 15 ശതമാനം വോട്ടുമായി അരവിന്ദ് കെജ്​രിവാളും 11 ശതമാനം വോട്ടുമായി ജഗൻ മോഹൻ റെഡ്ഢി രണ്ടും മൂന്നും സ്ഥാനത്തെത്തി.  

2020 ജൂലൈ 15 മുതൽ 27 വരെ നടത്തിയ സർവേയുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നത്. 67 ശതമാനം പേർ ഗ്രാമീണ മേഖലയിൽ നിന്നും 33 ശതമാനം പേർ നഗരങ്ങളിൽ നിന്നുമുള്ളവരെ കേന്ദ്രീകരിച്ചാണ് സർവേ നടത്തിയത്.

MORE IN INDIA
SHOW MORE
Loading...
Loading...