‌‌ആ ഗായകൻ ക്യാപ്റ്റൻ സാഠേ അല്ല; വിഡിയോയിലുള്ളത് മറ്റൊരു ഓഫീസർ

fake-vidoe-on-sathe
SHARE

‌‌കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച ക്യാപ്റ്റൻ ദീപക് സാത്തേയുടേതെന്ന പേരിൽ പ്രചരിക്കുന്ന വിഡിയോകളിലൊന്ന് വ്യാജം. ദീപക്​ സാത്തെയുടെ പാട്ട് എന്ന പേരിലാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സൈനിക പരിപാടിയിൽ  ഉദ്യോഗസ്​ഥൻ  ഒരു ഹിന്ദി പാടുന്ന വിഡിയോ ആണ്​ ദീപക്​ സാത്തെയുടേതായി പ്രചരിക്കുന്നത്​. എന്നാൽ യഥാർഥത്തിൽ ആ വിഡിയോയിലുള്ളത് നാവിക സേനയുടെ മുൻ കമാൻഡർ ഇൻ ചീഫ്​ വൈസ്​ അഡ്​മിറൽ ഗിരീഷ്​ ലൂത്രയാണ്​. വെസ്​റ്റേൺ നേവൽ കമാൻഡി​ന്റെ ഗോൾഡൻ ജൂബിലി ആഘോഷ വേളയിൽ ഷൂട്ട് ചെയ്തതാണ് വിഡിയോ

യഥാർഥ വിഡിയോയുടെ ആരംഭത്തില്‍ വൈസ്​ അഡ്​മിറൽ ഗിരീഷ്​ ലൂത്രയുടെ പേര്​ അനൗൺസ്​ ചെയ്യുന്നുണ്ട്​. എന്നാൽ ഈ ഭാഗം ഒഴിവാക്കിയാണ്​ വിഡിയോ പ്രചരിക്കുന്നത്. 

MORE IN INDIA
SHOW MORE
Loading...
Loading...