ട്രംപ് സ്വയം അഭിമുഖ വിഡിയോ; മോദിക്ക് സാധിക്കില്ലെന്ന് തരൂർ; പരിഹാസം

tharoor-modi
SHARE

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഒരു സ്പൂഫ് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആക്‌സിയോസിന്റെ പൊളിറ്റിക്കല്‍ കറസ്‌പോണ്ടന്റ് ജൊനാഥന്‍ സ്വാന്‍ ട്രംപുമായി നടത്തിയ അഭിമുഖത്തിലെ ഭാഗങ്ങള്‍ ചേര്‍ത്ത്, സ്വാനിന് പകരം ട്രംപിനെ തന്നെ എഡിറ്റ് ചെയ്ത് വെച്ചതായിരുന്നു വിഡിയോ. വിഡിയോ പല തരത്തിൽ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ജസ്റ്റിൻ ടി ബ്രൗണെന്ന് എഡിറ്ററാണ് ഇതിന് പിന്നിൽ.

ഇപ്പോഴിതാ ഈ വിഡിയോയ്ക്കൊപ്പം ഒരു കുറിപ്പും പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂർ എം.പി. ഇതേപോലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിഡിയോയും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുവെന്നാണ് തരൂർ പറയുന്നത്.

'മുഖ്യമന്ത്രി നരേന്ദ്രമോദി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിമുഖം ചെയ്യുന്ന വിഡിയോ നമ്മുടെ നാട്ടിലെ ആര്‍ക്കെങ്കിലും ചെയ്തുകൂടെ?.  പക്ഷേ അതിലെ വെല്ലുവിളി എന്തെന്നാൽ മുൻകാല വിഡിയോകൾ ഉപയോഗിച്ച് എഡിറ്റ് ചെയ്യാമെന്ന് വെച്ചാൽ, നമ്മുടെ പ്രധാനമന്ത്രിയെ വച്ച് അങ്ങനെയൊന്ന് പറ്റില്ല. അതിന് യഥാർഥ അഭിമുഖങ്ങൾ വേണം, പക്ഷേ മോദി അഭിമുഖങ്ങളിൽ പങ്കെടുക്കാറില്ലല്ലോ'. തരൂർ പരിഹാസരൂപേണ കുറിച്ചത് ഇങ്ങനെ.

MORE IN INDIA
SHOW MORE
Loading...
Loading...