സിനിമയ്ക്ക് 'വാർത്താ വേശ്യ'യെന്ന് പേരിട്ടു; അർണബിനെ കടന്നാക്രമിച്ച് രാംഗോപാൽ വർമ

arnab-ramgopal-varma
SHARE

അർണബ് ഗോസ്വാമിക്കെതിരെ രൂക്ഷവിമർശനവുമായി രാംഗോപാൽ വർമ. ബോളിവുഡിനെതിരെ അർണബ് നടത്തിയ പരാമാർശങ്ങളാണ് രാംഗോപാൽ വർമയെ ചൊടിപ്പിച്ചത്.

അർണബിനെക്കുറിച്ചുള്ള തന്റെ സിനിമയ്ക്ക് പേര് നൽകിയെന്ന് പറഞ്ഞുകൊണ്ടാണ് രാഗോംപാൽ വർമ്മയുടെ പ്രതിഷേധ ട്വീറ്റ് ആരംഭിക്കുന്നത്. അർണബ് ഒരു വാർത്തവേശ്യ എന്നാണ് സിനിമയുടെ പേരെന്ന് രാംഗോപാൽവർമ ട്വീറ്റ് ചെയ്തു. അർണബിനെക്കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ വാർത്തകൂട്ടിക്കൊടുപ്പുകാരനേക്കാൾ അനുയോജ്യം വാർത്തവേശ്യ എന്ന പദമാണെന്ന് തോന്നി. അതുകൊണ്ടാണ് സിനിമയ്ക്ക് അതേ പേര് നൽകിയതെന്ന് രാംഗോപാൽവർമ ട്വീറ്റ് ചെയ്തു. 

അർണബിനെതിരെയുള്ള തന്റെ തുറന്നുപറച്ചിലുകൾ തുടരുമെന്നും രാംഗോപാൽ വർമ പ്രതികരിച്ചു. 

MORE IN INDIA
SHOW MORE
Loading...
Loading...