ജിംനേഷ്യങ്ങളും യോഗ പരിശീലന കേന്ദ്രങ്ങളും തുറക്കാം; കേന്ദ്ര മാർഗരേഖ

gym-lock
SHARE

ജിംനേഷ്യങ്ങളും യോഗ പരിശീലന കേന്ദ്രങ്ങളും തുറക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കി. കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ക്ക് പുറത്തുള്ളവ ബുധനാഴ്ച്ച മുതല്‍ തുറക്കാം. പരിശീലന കേന്ദ്രങ്ങളില്‍ അണുനശീകരണം നടത്തണം. മാസ്കോ, മുഖാവരണമോ നിര്‍ബന്ധമാണ്. പരിശീലന സമയത്ത് വ്യായാമ മുറയ്ക്ക് അനുസരിച്ച് ശ്വാസതടസം ഉണ്ടാകാത്ത രീതിയില്‍ മൂക്കും വായും മൂടിയാല്‍ മതി. ആളുകള്‍ ഒത്തുകൂടാത്ത രീതിയില്‍ ബാച്ചുകളായി തിരിച്ച് പരിശീലന സമയക്രമത്തില്‍ മാറ്റംവരുത്തണം. ഒാരോ ബാച്ചിനും പതിനഞ്ച് മിനിറ്റിന്‍റെയെങ്കിലും ഇടവേള വേണം. ഒാക്സിജന്‍ സാച്യുറേഷന്‍ 95 ശതമാനത്തില്‍ താഴെയുള്ളവരെ പരിശീലനത്തിന് അനുവദിക്കില്ല. ആളുകള്‍ തമ്മില്‍ ആറടിയെങ്കിലും അകലം പാലിക്കണം. ശ്വസനക്രിയകള്‍ ഒഴിവാക്കുകയോ, തുറന്ന സ്ഥലത്ത് നടത്തുകയോ വേണം. ഒരാള്‍ക്ക് നാല് ചതുരശ്ര മീറ്റര്‍ ഇടം ലഭിക്കുന്ന വിധം പരിശീലനം ക്രമീകരിക്കണം. ഉപകരണങ്ങള്‍ ആറ് അടി അകലത്തില്‍ സ്ഥാപിക്കണം. സ്പാകള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ അനുവദിക്കില്ല. 

MORE IN INDIA
SHOW MORE
Loading...
Loading...