മോദിയുടെ നേട്ടം 70 മില്യൺ ഡോളർ മാത്രം; ജിഡിപി കണക്കുമായി തരൂർ

modi-shah-tharoor
SHARE

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ യുപിഎ സർക്കാരിന്റേയും എൻഡിഎ സർക്കാരിന്റേയും ഭരണകാലത്തെ ജിഡിപി കണക്ക് െകാണ്ട് വിലയിരുത്തി ശശി തരൂർ എംപി. യുപിഎ സർക്കാർ ജിഡിപി 600 ബില്യൺ ഡോളറിൽ നിന്ന് നാലിരട്ടിയോളം വർദ്ധിപ്പിച്ച് 2 ട്രില്യൺ ഡോളറിലേക്കെത്തിച്ചപ്പോൾ ആറു വർഷം കൊണ്ട് എൻഡിഎ സർക്കാർ കൂട്ടിച്ചേർത്തത് 70 മില്യൺ ഡോളർ മാത്രമാണെന്ന് ശശി തരൂർ പറയുന്നു. 

കുറിപ്പ് ഇങ്ങനെ: യു പി എ നമ്മുടെ ജി ഡി പി 600 ബില്യൺ ഡോളറിൽ നിന്ന് നാലിരട്ടിയോളം വർദ്ധിപ്പിച്ച് 2 ട്രില്യൺ ഡോളറിലേക്കെത്തിച്ചു. അതിലേക്ക് ആറ് വർഷങ്ങളായി ഭരിക്കുന്ന എൻ ഡി എ കൂട്ടിച്ചേർത്തത് 70 മില്യൺ ഡോളർ മാത്രമാണ്. 257 മില്യൺ ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ യു പി എ ക്ക് കഴിഞ്ഞിട്ടുണ്ട്. 

വിവരാവകാശം, ജനങ്ങൾക്ക് വിദ്യാഭ്യാസത്തിനും, തൊഴിലിനും, ഭക്ഷണത്തിനുമുള്ള ഉറപ്പും സുരക്ഷയും, ഇതെല്ലാം നിയമപരമായി നടപ്പിലാക്കി എന്നതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് എന്നും അഭിമാനിക്കാം.

MORE IN INDIA
SHOW MORE
Loading...
Loading...