പ്രിയങ്ക വീടൊഴിഞ്ഞു; ഇനി താമസം യുപിയിലെന്ന് സൂചന

priyankha
SHARE

കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്ന ഡല്‍ഹിയിലെ വസതി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി ഒഴിഞ്ഞു. ഭര്‍ത്താവ് റോബര്‍ട് വാധ്‍രയുടെ ഗുരുഗ്രാമിലുള്ള ബംഗ്ലാവിലേക്കാണ് പ്രിയങ്കാ ഗാന്ധി താമസം മാറ്റിയത്. ഒാഗസ്റ്റ് ഒന്നിന് മുന്‍പ് ലോധി എസ്റ്റേറ്റിലുള്ള 35 –ാം നമ്പര്‍ വസതി ഒഴിയണമെന്നാവശ്യപ്പെട്ട് നഗരവികസന മന്ത്രാലയം പ്രിയങ്കയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു.  

ബി.ജെ.പി എം.പി അനില്‍ ബലൂണിക്കാണ് ഈ വസതി അനുവദിച്ചിരിക്കുന്നത്. എസ്.പി.ജി സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു നഗരവികസന മന്ത്രാലയത്തിന്‍റെ നടപടി. ഉത്തര്‍പ്രദേശിന്‍റെ പാര്‍ട്ടി ചുമതലയുള്ള പ്രിയങ്കാ ലക്നൗവിലേക്ക് താമസം മാറ്റുമെന്നാണ് സൂചന

MORE IN INDIA
SHOW MORE
Loading...
Loading...