ഭർത്താവിനെ തോളിലേറ്റി നടക്കണം; നിന്നുപോയാൽ ക്രൂരമർദനം; വിചിത്രശിക്ഷ

mp-lady-viral-video
SHARE

ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന ഭർത്തിവിന്റെ  ആരോപണത്തിൽ വിചിത്രമായ ശിക്ഷ നൽകി ഗ്രാമവാസികൾ. ഭർത്താവിനെ തോളിലേറ്റി നടക്കാനാണ് യുവതിക്ക് നൽകിയ ശിക്ഷ. മധ്യപ്രദേശിലെ ജബുവ ജില്ലയിലുള്ള ഗ്രാമത്തിൽ നടന്ന സംഭവം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വിഡിയോ വൻ പ്രതിഷേധത്തിന് കാരണമായതോടെ പൊലീസ് ഭർത്താവടക്കം ഏഴുപേർക്കെതിരെ കേസെടുത്തു. 

തന്റെ ഭാര്യയ്ക്ക് സഹപ്രവർത്തകനുമായി അവിഹിത ബന്ധമുണ്ടെന്നാണ് ഭർത്താവിന്റെ ആരോപണം. ഈ ആരോപണം ഭർത്താവ് അയാളുടെ വീട്ടുകാരോടും നാട്ടുകാരോടും പങ്കുവച്ചു. ഇതിന് പിന്നാലെയാണ് ശിക്ഷ നടപ്പാക്കാൻ നാട്ടുകാർ തുനിഞ്ഞിറങ്ങിയത്. ഭർത്താവിനെ തോളിേലറ്റി നടക്കാനാണ് യുവതിക്ക് വിധിച്ച ശിക്ഷ. തോളിലേറ്റി നടക്കുന്നതിനിടയിൽ നിന്നാൽ ക്രൂരമായ മർദനവും. 

മൂന്നു കുട്ടികളുടെ അമ്മ കൂടിയായ യുവതി ഭർത്താവിനെ തോളിലേറ്റി നടക്കുന്നത് വിഡിയോയിൽ നിന്നും വ്യക്തമാണ്. തളരുമ്പോൾ യുവതിയെ മർദിക്കുന്നതും വിഡിയോയിൽ കാണാം. നാട്ടുകാർ ചുറ്റും കൂടി നിന്ന് ചിരിക്കുന്നതല്ലാതെ ഒരാളും ഈ അക്രമത്തിനെതിരെ പ്രതികരിച്ചില്ല. വിഡിയോ വൈറലായതോടെയാണ് സംഭവത്തിൽ പൊലീസ് ഇടപെട്ടത്. 

MORE IN INDIA
SHOW MORE
Loading...
Loading...