സംവിധായകൻ എസ്.എസ്. രാജമൗലിക്ക് കോവിഡ്; കുടുംബാംഗങ്ങള്‍ക്കും രോഗം

rajamouli-covid
SHARE

സംവിധായകൻ എസ്. എസ്.രാജമൗലിക്ക് കോവിഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമത്തിലൂടെ രാജമൗലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

‘കുറച്ചു ദിവസം മുൻപ് തനിക്കും കുടുംബാംഗങ്ങള്‍ക്കും ചെറിയ പനി വന്നു. പിന്നീട് അത് തനിയെ ഭേദമായി. എങ്കിലും ഞങ്ങള്‍ പരിശോധനയ്ക്ക് വിധേയരായി. ഫലം കോവി‍‍ഡ് പോസിറ്റീവാണ്. ഡോക്ടർമാർ നിർദേശിച്ച പ്രകാരം ഞങ്ങൾ ഹോം ക്വാറന്റീനിലാണ്. രോഗലക്ഷണങ്ങളും മറ്റ് അസ്വസ്ഥതകളുമില്ല. പക്ഷേ എല്ലാ മുൻകരുതലുകളും നിർദ്ദേശങ്ങളും പാലിക്കുന്നു. ഞങ്ങളുടെ പ്ലാസ്മ ദാനം ചെയ്യുന്നതിനായി ആന്റിബോഡികൾ വികസിപ്പിക്കാൻ കാത്തിരിക്കുന്നു.’ – രാജമൗലി കുറിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...