‘ചായയുണ്ടാക്കി, വസ്ത്രം കഴുകി’; കോവിഡ് ബാധിച്ച ശേഷം മധ്യപ്രദേശ് മുഖ്യമന്ത്രി പറയുന്നു

shivraj-singh-covid
SHARE

കോവി‍ഡ് മഹാമാരിയെ പേടിക്കേണ്ടതില്ലെന്നും അതു സ്വയംപര്യാപ്തത പഠിപ്പിക്കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ. കോവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം സ്വന്തമായി ചായ ഉണ്ടാക്കിയെന്നും വസ്ത്രങ്ങൾ അലക്കിയെന്നും വെളിപ്പെടുത്തി. വിർച്വൽ മന്ത്രിസഭായോഗത്തിലാണ് ചൗഹാന്റെ വെളിപ്പെടുത്തൽ. ഭോപാലിലെ ചിരായു ആശുപത്രിയിലാണ് അദ്ദേഹം കഴിയുന്നത്.

‘ഞാൻ നന്നായിരിക്കുന്നു; ജോലി ചെയ്യാനാണ് ശ്രമിക്കുന്നത്. ചുമയ്ക്ക് കാര്യമായ മാറ്റമുണ്ട്. എന്റെ അനുഭവം നിങ്ങളുമായി പങ്കുവയ്ക്കുകയാണ്, സ്വന്തമായി ചായയുണ്ടാക്കി, വസ്ത്രങ്ങളും കഴുകി. കോവിഡ്–19 നിങ്ങളെ സ്വയംപര്യാപ്തരാക്കും. എന്റെ കൈക്ക് ഒടിവുണ്ടായിരുന്നു. ഫിസിയോതെറപ്പി ചെയ്തിരുന്നു. പക്ഷേ, ആശുപത്രിയിൽ വച്ച് വസ്ത്രങ്ങൾ അലക്കുമ്പോൾ കൈകൾ അനങ്ങുന്നുണ്ട്. എന്റെ കൈയുടെ ചലനാത്മകത ഒത്തിരി ഭേദപ്പെട്ടു. ഇപ്പോൾ പഴയതിൽനിന്നും മെച്ചപ്പെട്ടതായി കാണാം’ – ചൗഹാൻ മന്ത്രിസഭാംഗങ്ങളോടു പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് തനിക്ക് കോവിഡ്–19 പോസിറ്റീവ് ആണെന്ന കാര്യം ചൗഹാൻ ട്വീറ്റിലൂടെ അറിയിച്ചത്. ഞായറാഴ്ച ട്വിറ്ററിൽ അപ്‌ലോഡ് ചെയ്ത 75 സെക്കൻഡ് വി‍ഡിയോയിൽ തനിക്ക് കുഴപ്പമൊന്നുമില്ലെന്നും രോഗലക്ഷണങ്ങൾ കാണിക്കുന്നവർ ഉറപ്പായും പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...