വീണ്ടും വിഷപ്പതയുമായി ഒഴുകി യമുന; തെളിനീര് അന്യമായി; നടുക്കും ചിത്രം

yamuna-pollution
SHARE

രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ നീണ്ട സമയത്ത് തെളിനീരുമായി ഒഴുകിയ യമുനാ നദി വീണ്ടും മലിനമായി. വിഷപ്പത നിറഞ്ഞ യമുനയുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പരിസ്ഥിതി പ്രവർത്തകർ പങ്കുവയ്ക്കുകയാണ്. ലോക്ഡൗൺ ഇളവുകൾ വന്നതോടെ ഡൽഹിയിലെ വിവിധ നഗരങ്ങളിലൂടെ ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്ന രാസമാലിന്യങ്ങളും വഹിച്ച് വിഷപ്പതയുമായി നീങ്ങുകയാണ് യമുനാ നദി.

പതഞ്ഞ് പൊങ്ങിക്കിടക്കുന്ന പതയാണ് എങ്ങും കാഴ്ച. വെള്ളത്തിൽ അമോണിയയുടെ അളവ് വൻതോതിൽ വർധിച്ചെന്ന് അധികൃതർ തന്നെ വ്യക്തമാക്കുന്നു. എന്നാൽ ഇതിനെതിരെ ഒരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ല. 

ലോക്‌ഡൗൺ പ്രഖ്യാപിച്ച മാസങ്ങളിൽ പ്രകൃതിയിൽ മനുഷ്യന്റെ ഇടപെടൽ കുറഞ്ഞതോടെ വൻ മാറ്റങ്ങളാണ് ഉണ്ടായത്. പല ആവശ്യങ്ങൾക്കും നദിയെ ആശ്രയിച്ചിരുന്ന മനുഷ്യന്റെ ഇടപെടൽ കുറഞ്ഞതോടെയാണ് വർഷങ്ങൾക്ക്‌ ശേഷം യമുന തെളിനീരുമായി ഒഴുകിത്തുടങ്ങിയത് വലിയ വാർത്തയായിരുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...