പ്രളയരക്ഷയ്ക്കെത്തിയ ബോട്ട് 'ലേബർ റൂമാ’യി; യുവതിക്ക് സുഖപ്രസവം

ndrf-26
SHARE

പ്രളയരക്ഷയ്ക്കെത്തിയ ദുരന്തനിവാരണ സേനയുടെ ബോട്ടിൽ ഗർഭിണി പെൺകുഞ്ഞിന് ജൻമം നൽകി. ബിഹാറിലെ ഗോബരി ഗ്രാമത്തിലാണ് സംഭവം.ഗന്ധക് നദി കരകവിഞ്ഞതോടെയാണ് ഗ്രാമമൊന്നാകെ പ്രളയത്തിൽപ്പെട്ടത്. ഒഴുകിപ്പോകുന്ന ഒരാളെ രക്ഷിക്കുന്നതിനിടയിലാണ് ഗർഭിണിയായി യുവതിക്ക് അടിയന്തര വൈദ്യസഹായം ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നത് ദുരന്തനിവാരണ സേന അറിഞ്ഞത്. 

രക്ഷാപ്രവർത്തകരെത്തുമ്പോൾ പെൺകുട്ടിക്ക് പ്രസവവേദന തുടങ്ങിയിരുന്നു. ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ്ബോട്ടിൽ വച്ച് തന്നെ ഇവർ പ്രസവിക്കുകയായിരുന്നു. അമ്മയെയും കുഞ്ഞിനെയും വൈകാതെ ആശുപത്രിയിലെത്തിച്ചെന്നും ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും മെഡിക്കൽ റിപ്പോർട്ട് പറയുന്നു.

2013 ന്ശേഷം പ്രളയരക്ഷാപ്രവർത്തനത്തിനിടയിൽ ദേശീയദുരന്ത നിവാരണ സേനയ്ക്കിത് പത്താമത്തെ അനുഭവമാണ്. പ്രസവമെടുക്കുന്നതിനടക്കമുള്ള പരിശീലനം ദുരന്തനിവാരണ സേനാംഗങ്ങൾക്ക് നൽകാറുണ്ട്. ബിഹാറിലെ പന്ത്രണ്ട് ജില്ലകളിൽ മാത്രമായി 21 ദുരന്തനിവാരണ ടീമുകളെയാണ് ആക്കിയിരിക്കുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...