പാവങ്ങളുടെ അഞ്ചുരൂപാ ഡോക്ടറും മകനും ഇനിയില്ല; കോവിഡ് ബാധിച്ച് മരിച്ചു

dr-devadas
SHARE

തിരുച്ചിറപ്പള്ളിയിലെ പാവപ്പെട്ടവര്‍ക്ക് മനുഷ്യത്വത്തന്‍റെ പര്യായമാണ്. പക്ഷേ  അഞ്ചു രൂപ ഡോക്ടര്‍ എന്നറിയപ്പെടുന്ന ഡോ.ഡി.ദേവദാസ് ഇനിയില്ല.  88 കാരനായിരുന്ന ദേവദാസും 56-കാരനായ മകന്‍ അശോക് കുമാറും കോവിഡ് ബാധിച്ചാണ് മരിച്ചത്.  40 വര്‍ഷമായി അദ്ദേഹം തിരുത്തിച്ചിറപ്പള്ളിയിലെ പാവപ്പെട്ട രോഗികളെ ചികിൽസിച്ചുവരികയായിരുന്നു. 

ഡോ.ദേവദാസ് മഹാത്മാ ഗാന്ധി മെമ്മോറിയല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ശിശുരോഗ വിദഗ്ദ്ധനായിട്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ജോലിക്കിടെയാണ് തിരുവനൈകോയിലില്‍ പാവപ്പെട്ടവരെ സേവിക്കുക എന്ന ലക്ഷ്യത്തോടെ ക്ലിനിക് ആരംഭിക്കുന്നത്.

ആദ്യം ക്ലിനിക്കിൽ രണ്ട് രൂപയായിരുന്നു ഫീസ്. സൗജന്യമായും രോഗികളെ ചികിത്സിച്ചിരുന്നു. രോഗികള്‍ക്ക് വിവാഹത്തിനും മറ്റ് ആവശ്യങ്ങൾക്കുമുള്ള സഹായങ്ങളും നല്‍കിയിരുന്നു. 25 വര്‍ഷം ശ്രീരംഗം എജ്യുക്കേഷണല്‍ സൊസൈറ്റിയുടെയും ഭാഗമായിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...