5 വര്‍ഷം; 5 മക്കളെ കുരുതി നൽകി അച്ഛൻ; ക്രൂരത മന്ത്രസിദ്ധി കിട്ടാന്‍

father-killed
SHARE

മന്ത്രസിദ്ധി ലഭിക്കാനായി തന്റെ പ്രായപൂർത്തിയാകാത്ത അഞ്ച് മക്കളെ കൊലപ്പെടുത്തി പിതാവ്. ഹരിയാനയിലാണ് സംഭവം. കഴിഞ്ഞയാഴ്ച ഇയാൾ തന്റെ രണ്ട് മക്കളെ കുരുതി കൊടുക്കുന്നു എന്ന പേരില്‍ കൊലപ്പെടുത്തി. ഇതേത്തുടർന്നുള്ള അന്വേഷണത്തിലാണ് മുമ്പും ഇയാൾ കുട്ടികളെ വധിച്ചതായി പൊലീസ് കണ്ടെത്തിയത്.

കൂലിപ്പണിക്കാരനായ ഇയാള്‍ സാമ്പത്തിക ബുദ്ധിമുട്ടില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് മന്ത്രവാദത്തില്‍ അഭയം തേടിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന നാട്ടുപഞ്ചായത്തില്‍ ഇയാള്‍ കുറ്റസമ്മതം നടത്തിയതോടെയാണ് ഈ ക്രൂരകൃത്യം പുറം ലോകം അറിഞ്ഞത്. പൊലീസിൽ നാട്ടുകാർ ഉടൻ തന്നെ വിവരം അറിയിച്ചു. ജുലൈ 17–നാണ് ഇയാളുടെ 2 പെൺകുട്ടികളെ കാണാതാകുന്നത്. ഒരാളുടെ മൃതശരീരം ഗ്രാമത്തിലെ കനാലിൽ നിന്നും മറ്റൊരാളുടേത് ഗ്രാമത്തിന് പുറത്തു നിന്നുമാണ് കണ്ടെത്തിയത്.

തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് 5 വർഷം മുമ്പ് മൂത്ത മകനെയും കൊലപ്പെടുത്തിയതായി ഇയാൾ സമ്മതിച്ചത്.  കൂടാതെ മറ്റൊരു മകനെയും മകളെയും ഇത്തരത്തില്‍ കൊലപ്പെടുത്തിയതായി ഇദ്ദേഹം പറഞ്ഞു. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...