എംഎൽഎമാരെ വാങ്ങുമ്പോൾ ജിഎസ്ടി ഈടാക്കിക്കൂടെ?; കേന്ദ്രത്തെ ട്രോളി തരൂർ

shashi-modi-fb-post
SHARE

മലയാളി കേൾക്കാത്ത ഇംഗ്ലീഷ് പദങ്ങൾ കൊണ്ട് പലപ്പോഴും ശശി തരൂർ എംപി സമൂഹമാധ്യമങ്ങളിൽ നിറയാറുണ്ട്. എന്നാൽ ഇത്തവണ അദ്ദേഹം കളം ഒന്നുമാറ്റി പിടിച്ചിരിക്കുകയാണ്. മോദി സർക്കാരിനെതിരെ രസികൻ ട്രോളാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്. എംഎൽഎമാരെ പണം കൊടുത്ത് വാങ്ങുമ്പോൾ ജിഎസ്ടി ഏർപ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ പരിഹാസം.

ഉയരുന്ന ഇന്ധനവിലയെ കൂടി ബന്ധപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ ഈ പരിഹാസവിമർശനം.‘സർക്കാർ വരുമാനത്തിനായി വളരെയധികം ആഗ്രഹിക്കുന്നുവെങ്കിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 32 രൂപ നികുതി ചുമത്തുന്നതിന് പകരം, എംഎൽഎമാരെ വിലയ്ക്ക് വാങ്ങാനുള്ള തുക ഉയരുന്നതിനാൽ അതിന് ജിഎസ്ടി ചുമത്തി കൂടുതൽ പണം കണ്ടെത്തിക്കൂടെ?' ശശി തരൂർ കുറിച്ചു

മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനിലും ബിജെപി കുതിരക്കച്ചവടം നടത്തുന്നു എന്ന ആരോപണം ശക്തമാകുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ഈ വിമർശനം. 

MORE IN INDIA
SHOW MORE
Loading...
Loading...