മഹാരാഷ്ട്രയിൽ പ്രതിദിന രോഗികളുടെ എണ്ണം 10,000 കടന്നു

maharashtra-02
SHARE

കോവിഡ് വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയിൽ പ്രതിദിനരോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു. ഇന്നലെ 10,576 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണനിരക്ക് കുതിച്ചുയരുന്ന സംസ്ഥാനത്ത്  24 മണിക്കൂറിനിടെ 280 പേർ കോവിഡ് ബാധിച്ച് മരിച്ചു.

ഇതാദ്യമായാണ് മഹാരാഷ്ട്രയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,37,607 ആയി. മുംബൈ നഗരത്തിന്  പുറത്താണ് കോവിഡ് കൂടുതൽ ഭീതി പരത്തുന്നത്. മുംബൈയിൽ ഇന്നലെ 1310 പുതിയ കോസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ പുനെയിലും താനെയിലും രണ്ടായിരത്തിന് മുകളിലാണ് രോഗബാധിതർ. മുംബൈയിലാകെ 1,04,678 കേസുകളും 5875 മരണവും. ഔറംഗാബാദ്, സോലാപ്പൂർ, നാസിക് എന്നിവടങ്ങളിലും സങ്കീർണമാണ് സാഹചര്യം. 

രോഗവ്യാപനത്തിപ്പുറം മരണസംഖ്യയും ഉയരുന്നതാണ് പ്രധാന ആശങ്ക. സംസ്ഥാനത്തെ മരണനിരക്ക് 3.72 ശതമാനം. ഇതുവരെ മരിച്ചത് 12,556 പേർ. കോവിഡ് നിയന്ത്രണവിധേയമല്ലാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കില്ലെന്ന സൂചന നൽകി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സൂചനനല്‍കി. ജനങ്ങള്‍ക്കിടയിലുള്ള സമ്പര്‍ക്കം കുറക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

MORE IN INDIA
SHOW MORE
Loading...
Loading...