ഇന്ത്യ വിശ്വസ്തരായ വാണിജ്യ പങ്കാളി; ചൈനയെ കുത്തി അമേരിക്കയോട് മോദി

modi-07
SHARE

ഇന്ത്യ വിശ്വസ്തരായ വാണിജ്യ പങ്കാളിയാണെന്ന് ചൈനയെ കുത്തി അമേരിക്കയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ആരോഗ്യരംഗം അതിവേഗം വളരുകയാണ്. ഏത് വെല്ലുവിളിയും നേരിടാൻ ഇന്ത്യയുടെ ആരോഗ്യരംഗം സജ്ജമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിൽ നിക്ഷേപം നടത്താൻ ഇതിലും മികച്ച അവസരമില്ലെന്ന് ഇന്ത്യ യുഎസ് ബിസിനസ് കൗൺസിലിന്റെ ഇന്ത്യ ഐഡിയാസ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോവിഡ് പ്രതിസന്ധിയിൽ ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ ഇന്ത്യ ആഗോള നിക്ഷേപ കേന്ദ്രമായി മാറുകയാണ്. പ്രതിരോധം, ഊർജം, ഇൻഷുറൻസ്, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ ഏറെ നിക്ഷേപ സാഹചര്യങ്ങളുണ്ട്. 2019-20 സാമ്പത്തിക വർഷത്തിൽ 74 ബില്യൺ ഡോളറിന്റേതായിരുന്നു ഇന്ത്യയുടെ വിദേശ നിക്ഷേപം. നഗരങ്ങളിലെ ഇന്റർനെറ്റ് ഉപഭോക്താക്കളേക്കാൾ കൂടുതൽ ഗ്രാമങ്ങളിലായി. ഇന്ത്യ വിശ്വസ്തരായ വാണിജ്യ പങ്കാളിയാണ്

ഇന്ത്യ അമേരിക്ക സഹകരണം കൂടുതൽ വിശാലമാക്കണമെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ഉച്ചകോടിയിൽ പറഞ്ഞു. ഗൽവാൻ സംഘർഷത്തിന് ഉത്തരവാദി ചൈനയാണെന്നും അയൽക്കാരെ ഭീഷണിപ്പെടുന്ന ചൈനയുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ വ്യക്തമാക്കി. ട്രംപ് ഭരണകൂടത്തിന്റെ വിദേശ നയത്തിന്റെ നെടുംതൂണുകളിലൊന്നാണ് ഇന്ത്യയെന്നും പോംപെയോ കൂട്ടിച്ചേർത്തു.

MORE IN INDIA
SHOW MORE
Loading...
Loading...