ബ്രഹ്മപുത്ര കരകവിഞ്ഞു; അസമും ബിഹാറും പ്രളയത്തിൽ മുങ്ങി

biharasam-2
SHARE

പ്രളയക്കെടുതിയില്‍ വലഞ്ഞ് അസമും ബിഹാറും. അസമില്‍ മരിച്ചവരുടെ എണ്ണം 89 ആയി. 26 ജില്ലകളിലെ 2,525 ഗ്രാമങ്ങള്‍ പ്രളയത്തില്‍ മുങ്ങിയെന്നാണ് അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്. ബിഹാറിലെ 10 ജില്ലകളിലെ പ്രളയം ഗുരുതരമായി ബാധിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ രാഷ്ട്രീയ ഏറ്റുമുട്ടലും ശക്തമാണ്.

നാല് ദിവസമായി ശക്തമായ മഴയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പെയ്യുന്നത്. ബ്രഹ്മപുത്രയും പോഷകനദികളും കരകവിഞ്ഞ് ഒഴുകുന്നു. അസമില്‍ 26 ജില്ലകളിലെ  2,525 ഗ്രാമങ്ങള്‍ പ്രളയത്തില്‍ മുങ്ങി. 26,31,343 പേരെയാണ് പ്രളയം ബാധിച്ചത്. 1,15,515.25 ഹെക്ടര്‍ ഭൂമിയിലെ കൃഷി നശിച്ചു. കാസിരംഗ ദേശീയ ഉദ്യാനത്തിലെ 120 മൃഗങ്ങള്‍ ചത്തു. 397 ദുരിതാശ്വാസ ക്യാംപുകള്‍ അസമില്‍ തുറന്നിട്ടുണ്ട്. ബിഹാറിലെ 10 ജില്ലകളെയാണ് പ്രളയം ഏറെ ദുരിതത്തിലാക്കിയത്. ആറ് ലക്ഷത്തി മുപ്പത്തിയാറായിരം പേരെ പ്രളയം ബാധിച്ചു. 

എന്‍ഡിആര്‍എഫിന്‍റെ 21 ടീമിനെ ബിഹാറിന്‍റെ 12 ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. മുസഫര്‍പുര്‍, ഗോപാല്‍ഗഞ്ച്, ദര്‍ഭംഗ, കിഴക്കന്‍ ചംപാരന്‍, പടിഞ്ഞാറന്‍ ചംബാരന്‍ ജില്ലികളിലാണ് ദുരിതം ഏറെ രൂക്ഷം. ദുരന്തം നേരിടുന്നതില്‍ ബിഹാര്‍ സര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്ന് പ്രതിപക്ഷനേതാവ് തേജസ്വി യാദവ് കുറ്റപ്പെടുത്തി. ഖജനാവ് കൊള്ളയടിച്ചവര്‍ക്ക് വിമര്‍ശിക്കാന്‍ യാതൊരു യാഥാര്‍മിക അവകാശവുമില്ലെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോഡി തിരിച്ചടിച്ചു. കോവിഡ് ഭീതിക്കൊപ്പം പ്രളയരക്ഷാപ്രവര്‍ത്തനവും നടത്തുകയെന്ന വലിയ വെല്ലുവിളിയാണ് സംസ്ഥാനങ്ങള്‍ നേരിടുന്നത്. 

MORE IN INDIA
SHOW MORE
Loading...
Loading...