ഭാര്യയും മക്കളും തള്ളിപ്പറഞ്ഞു; ബിജെപിയിൽ ചേർന്ന ഉടൻ രാജിവച്ച് താരം

mehtab-bjp
SHARE

ബിജെപിയിൽ അംഗമായി 24 മണിക്കൂറിനുള്ളിൽ പാർട്ടി വിട്ട് ഫുട്ബോൾ താരം മെഹ്താബ് ഹുസൈൻ. കേരള ബ്ലാസ്റ്റേഴ്സിലും കളിച്ചിട്ടുള്ള താരമാണ് ഇദ്ദേഹം. ബിജെപി പശ്ചിമ ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷിൽ നിന്നും ചൊവ്വാഴ്ചയായിരുന്നു മെഹ്താബ് ബിജെപി അംഗത്വം സ്വീകരിച്ചത്. ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. 

എന്നാൽ 24 മണിക്കൂറിനുള്ളിൽ അദ്ദേഹം പാർട്ടി വിടുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. വീട്ടിൽ നിന്നും ഭാര്യയും മക്കളും പോലും ഈ തീരുമാനത്തെ പിന്തുണച്ചില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു. ജനങ്ങളെ സേവിക്കണം എന്ന ലക്ഷ്യത്തോെടയാണ് ബിജെപിയിൽ അംഗമായതെന്നും എന്നാൽ തന്റെ തീരുമാനത്തെ കുടുംബം പോലും പിന്തുണയ്ക്കാതെ വന്നതോടെ തീരുമാനം തിരുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ബിജെപി സംസ്ഥാന നേതൃത്വം പ്രതിസന്ധിയിലായിരിക്കുകയാണ്. 

MORE IN INDIA
SHOW MORE
Loading...
Loading...