രാമക്ഷേത്ര നിർമ്മാണം; മോദി ഓഗസ്റ്റ് അഞ്ചിന് തറക്കല്ലിടും; ഒൗദ്യോഗിക സ്ഥിരീകരണം

PTI11_10_2019_000080B
SHARE

അയോധ്യയിലെ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒാഗസ്റ്റ് അഞ്ചിന് തറക്കല്ലിടുമെന്ന് ഒൗദ്യോഗികമായി സ്ഥിരീകരിച്ച് ശ്രീ രാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ്. എല്ലാ മുഖ്യമന്ത്രിമാരെയും ചടങ്ങിലേയ്ക്ക് ക്ഷണിക്കുെമന്നും ട്രസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരി അറിയിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകും ചടങ്ങ്. 150 പ്രത്യേക ക്ഷണിതാക്കളുള്‍പ്പെടെ 200 പേര്‍ക്കെ പ്രവേശനമുണ്ടാകൂ. രാമജന്മഭൂമി പ്രസ്ഥാനവുമായി ബന്ധപ്പെട്ട എല്ലാ മുതിര്‍ന്ന നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. മൂന്നര വര്‍ഷത്തിനകം ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ശ്രമം. 

MORE IN INDIA
SHOW MORE
Loading...
Loading...