കോവിഡിൽ ഭാര്യയെ നിരീക്ഷിക്കാൻ 'ചാരൻ'; മണിക്കൂറിന് 400 രൂപ; പിടികൂടി പൊലീസ്

spy-22
പ്രതീകാത്മക ചിത്രം
SHARE

പിണങ്ങിത്താമസിക്കുന്ന ഭാര്യയെ നിരീക്ഷിക്കാൻ ചാരനെ ഏർപ്പെടുത്തി ഭർത്താവ്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. 'ചാരനാ'യി  ജോലി ചെയ്തുവന്ന യുവാവിനെ പൊലീസ് പിടികൂടിയതോടെയാണ് ചാരക്കഥ പുറംലോകം അറിഞ്ഞത്. സ്വർണ-വജ്ര വ്യാപാരി അപൂർവ മണ്ഡലാണ് ഭാര്യയെയും മക്കളെയും നിരീക്ഷിക്കാൻ ആളെ ഏർപ്പെടുത്തിയത്. തുടർന്ന് ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തു.

കോവിഡ് കാലത്ത് ഭാര്യയും മക്കളും എവിടെയൊക്കെ പോകുന്നുണ്ട്? എന്താണ് ചെയ്യുന്നത് ഇതായിരുന്നു അപൂർവ് മണ്ഡലിന് അറിയേണ്ടത്. ഇതിനായി മണിക്കൂറിന് 400 രൂപ നിരക്കിൽ പ്രദേശത്തെ ഫുഡ് ഡെലിവറി ബോയെ ചട്ടംകെട്ടുകയും ചെയ്തു. ജൂലൈ 16 ന് ഇയാൾ തന്റെയും കുട്ടിയുടെയും ഫോട്ടോ എടുക്കുന്നത് കണ്ടതോടെ യുവതിയും അച്ഛനും ചേർന്ന് ഡെലിവറി ബോയിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ താൻ ഏറ്റെടുത്ത അതീവ 'രഹസ്യദൗത്യം' യുവാവ് തുറന്ന് പറഞ്ഞു. തുടർന്ന് പൊലീസ് അപൂർവ് മണ്ഡലിനെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു.

കോവിഡ് കാലത്ത് മക്കൾക്ക് അസുഖം ബാധിക്കുമോ എന്നറിയാന്‍ ആണ് ഇങ്ങനെ ചെയ്തത്. മക്കളെ കാണാൻ ഭാര്യയുടെ വീട്ടുകാർ സമ്മതിക്കില്ലെന്നും അപൂർവ് പറയുന്നു. 2016 മുതൽ വേർപിരിഞ്ഞ് താമസിക്കുകയാണ് ഇരുവരും. വിവാഹ മോചനക്കേസ് കോടതിയിലുമാണ്.

MORE IN INDIA
SHOW MORE
Loading...
Loading...