ഒരുദിനം പോലും അവധിയെടുത്തില്ല; ഒടുവിൽ ഡോക്ടർ കോവിഡിന് കീഴടങ്ങി

covid-doctor-death
SHARE

കോവിഡ് പോരാട്ടത്തിൽ ഒരുദിവസം പോലും ലീവ് എടുക്കാതെ പോരാടിയ ഡോക്ടർ ഒടുവിൽ മരണത്തിന് കീഴടങ്ങി. ഡൽഹി നാഷണൽ ഹെൽത്ത് മിഷനിലെ ഡോക്ടർ ജാവേദ് അലിയാണ് ഇന്നലെ കോവിഡ് മൂലം മരിച്ചത്. 42 വയസുള്ള ഡോക്ടർ മാർച്ച് മുതൽ കോവിഡ് പോരാട്ടത്തിന്റെ ഭാഗമായിരുന്നു. ജൂൺ 24നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

പത്തുദിവസമായി വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. ഭാര്യയും ആറുവയസുള്ള മകനും 12 വയസുള്ള മകളുമുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യ ഹീന കൗസറും ഡോക്ടറാണ്. ഒരു ദിവസം പോലും അദ്ദേഹം അവധിയെടുത്തിട്ടില്ലെന്നും ഈദ് ദിനത്തിൽ പോലും അദ്ദേഹം ജോലി ചെയ്തു. എന്റെ ഭർത്താവിനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. ഹീനയുടെ ഈ വാക്കുകൾ ആരോഗ്യമേഖലയ്ക്ക് കരുത്ത് പകരുകയാണ്.

MORE IN INDIA
SHOW MORE
Loading...
Loading...