ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ഒഴിവാക്കണം; 89 ആപ്പുകൾ നിരോധിച്ച് കരസേന

INDIA-US-INTERNET-FACEBOOK
SHARE

ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമുമടക്കം 89 ആപ്പുകളിലെ അക്കൗണ്ടുകൾ മൊബൈലിൽ നിന്ന് ഉപേക്ഷിക്കണമെന്ന് സൈനികർക്ക് നിർദ്ദേശം. ജൂലൈ 15 നകം സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ ഉപേക്ഷിക്കണമെന്നാണ് സൈന്യത്തിന്റെ ഉത്തരവ്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് മൊബൈൽ ഫോണുകളിൽ നിന്ന് ഒഴിവാക്കേണ്ട ആപ്ലിക്കേഷനുകളുടെ പട്ടിക സൈനികർക്ക് നൽകിയത്. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

സ്നാപ്ചാറ്റ്, ഡേറ്റിങ് ആപ്പായ ടിൻഡർ,എല്ലോ, ഡെയ്​ലിഹണ്ട് തുടങ്ങിയ ആപ്പുകൾക്ക് പുറമേ പബ്ജി, ക്ലാഷ് ഓഫ് കിങ്സ് തുടങ്ങിയ ഗെയ്മിങ് ആപ്പുകളും നിരോധിച്ച പട്ടികയിൽ ഉണ്ട്.

ടിക്ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകൾ രാജ്യം നേരത്തേ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈനികർക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. വ്യക്തിവിവരങ്ങൾ സംരക്ഷിക്കാനാണ് നീക്കമെന്നും സൈന്യം വ്യക്തമാക്കി. 

MORE IN INDIA
SHOW MORE
Loading...
Loading...