കശ്മീരിൽ ബിജെപി നേതാവിനെയടക്കം മൂന്നുപേരെ ഭീകരർ കൊന്നു; ഇടപെട്ട് മോദി

vasim-pic
SHARE

ബിജെപി നേതാവിനേയും പിതാവിനേയും സഹോദരനേയും ഭീകരർ വെടിവച്ചു കൊന്നു. ബിജെപി ബന്ദിപോര ജില്ലാ പ്രസിഡന്റ് ഷെയ്ക്ക് വസീം ബാരി, പിതാവ് ബഷീര്‍ അഹ്‌മദ്, സഹോദരന്‍ ഉമര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ബന്ദിപോര ജില്ലയില്‍ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.

ബന്ദിപോരയിലുള്ള ഇവരുടെ കടയ്ക്ക് മുന്നില്‍ വച്ചാണ് മൂവരേയും വെടിവെച്ചതെന്ന് ജമ്മുകശ്മീര്‍ ഡിജിപി ദില്‍ബഗ് സിങ് പറഞ്ഞു. വസീം ബാരിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവസമയത്ത് ഉണ്ടായിരുന്നില്ലെന്ന് ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിലൂടെ വിവരങ്ങൾ തിരക്കുകയും മരിച്ചവരുടെ കുടുബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു. 

MORE IN INDIA
SHOW MORE
Loading...
Loading...