ടിക്ടോക് ഉള്‍പ്പെടെ 59 ആപ്പുകള്‍ക്ക് നിരോധനം; ഒറ്റയടിക്ക് ഇല്ലാതാവില്ല; പകരം ആപ്പുകള്‍

indian-apps
SHARE

സര്‍ക്കാര്‍ നിരോധിച്ച 59 ചൈനീസ് ആപ്പുകളില്‍ പലതും രാജ്യത്ത് കോടിക്കണക്കിന് പേര്‍ ഉപയോഗിക്കുന്നതാണ്.  ഒറ്റരാത്രിയില്‍ നിരോധനം വന്നതോടെ പകരമുള്ള ആപ്പുകള്‍ക്ക് വേണ്ടി തിരയല്‍ തുടങ്ങിക്കഴിഞ്ഞു. നിരോധിച്ച എല്ലാ ആപ്പുകളും ഒറ്റയടിക്ക് ഇല്ലാതാകില്ല എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. 

ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ഉപയോഗിച്ചിരുന്ന ആപ് ഭീമനായ ടിക് ടോകാണ് നിരോധനം നേരിട്ടതില്‍ പ്രധാനം. 5 കോടി ഇന്ത്യക്കാര്‍ ടിക്ടോക് ഉപയോഗിച്ചിരുന്നതായാണ് കണക്കുകള്‍. അതും ദിവസം 38 മിനിറ്റാണ്  ഇന്ത്യന്‍ ഉപയോക്താവ് ടിക്ടോകില്‍ ചെലവഴിച്ചത് എന്നുകൂടി പറയുമ്പോഴേ ആപ്പിന്‍റെ വലിപ്പം മനസിലാകൂ. യഥാര്‍ത്തില്‍ ടിക്ടോകിന് പകരംവയ്ക്കാന്‍ മറ്റ് ആപ്പുകള്‍ ഇല്ല എന്ന് തന്നെ പറയാം. ഇന്ത്യന്‍ ടിക്ടോക് ആയ മിത്രോം എന്ന ആപും റ്റ്നാറ്റെനും  ടിക് ടോകിന് പകരക്കാരാകാന്‍ മത്സരിക്കുന്നത്. ക്യാംസ്കാനറാണ് ഇന്ത്യയില്‍ വളരെ പ്രചാരമുള്ളതും നിരോധിക്കപ്പെട്ടതുമായ മറ്റൊരാപ്പ്. മൈക്രോസോഫ്റ്റ് ലെന്‍സ്, അഡോബി സ്കാന്‍ എന്നിവ ഇതിന് പകരമാകും. ഫോണുകളില്‍ നിന്ന് ഫോണുകളിലേക്ക് ഫയല്‍ ട്രാന്‍സഫറിന് ഉപയോഗിച്ചിരുന്ന ഷെയര്‍ ഇറ്റ് എക്സെന്‍ഡര്‍ എന്നിവയും നിരോധിക്കപ്പെട്ടവയില്‍ പെടും. 

ഗൂഗിളിന്‍റെ ഫയല്‍സ് ഗോ എന്ന് ആപ് ഇതിന് പകരമായി ഉപയോഗിക്കാം. ഐഒഎസ് ഉപയോക്താക്കള്‍ക്ക് എയര്‍ഡ്രോപ് എന്ന ആപ് നിലവിലുണ്ട്. ചൈനീസ് ഫോണുകളില്‍ നേരത്തേ തന്നെ ഇന്‍സ്റ്റാള്‍ ചെയ്ത് വരുന്ന യുസി ബ്രൗസറാണ് നിരോധനമുണ്ടായ വേറെയൊന്ന്. പക്ഷേ ഗൂഗിള്‍ ക്രോമിന്‍റെയോ മൊസില്ല ഫയര്‍ഫോക്സിന്‍റെയോ പ്രചാരം ഇതിനില്ല. ഹെലോ, ലൈകീ, ബിഗോ ലൈവ് തുടങ്ങിയവയൊക്കെ വീഡിയോ ഷെയറിങ് ആപുകളാണ്. ഇതിന് പകരമായി ഷെയര്‍ചാറ്റും റോപോസോയുമാണ് പ്ലേസ്റ്റോറിലുള്ളത്. നിരോധിക്കപ്പെട്ട ക്ലബ് ഫാക്ടറി ഇന്ത്യയില്‍ വലിയ കുതിപ്പിന് തയാറെടുക്കുകയായിരുന്നു. പക്ഷേ ഇന്ത്യന്‍ ആപ്പായ മിന്ത്രയാണ് ഈ നിരയില്‍ മുന്നിലുള്ളത്.  നിരോധിക്കപ്പെട്ട ആപ്പുകള്‍ ഒറ്റയടിക്ക് ഇല്ലാതാകും എന്ന് പറയാനാകില്ല. ഇവ നിരോധിക്കാന്‍ ഇന്‍റര്‍നെറ്റ് ദാതാക്കളോടും പ്ലേ സ്റ്റോറിനോടും ആവശ്യപ്പെടുകയാണ് സര്‍ക്കാരിന് മുന്നിലുള്ള മാര്‍ഗം. ഇന്‍സ്റ്റാള്‍ ചെയ്താല്‍ പിന്നെ ഇന്‍റര്‍നെറ്റിന്‍റെ സഹായം ആവശ്യമില്ലാത്ത ആപ്പുകള്‍ കുറേക്കാലം കൂടി പ്രവര്‍ത്തിക്കാനാണ് സാധ്യത. ഇത് ഡൗണ്‍ലോഡ് ചെയ്യാനാകില്ലെന്ന് മാത്രം.

MORE IN INDIA
SHOW MORE
Loading...
Loading...