അരക്കോടിയുടെ സൂപ്പർബൈക്ക്; സ്റ്റൈലൻ ലുക്കിൽ‌ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

bike-viral
SHARE

രാജ്യമെങ്ങും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് സുപ്രീംകോടതി ചീഫ്  ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ ഒരു ചിത്രം. അരക്കോടിയോളം രൂപ വിലവരുന്ന സൂപ്പർബൈക്കിലിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രം ഒട്ടേറെ പേരാണ് പങ്കുവച്ചിരിക്കുന്നത്. ഇതിന് പിന്നാലെ പല തരത്തിലുള്ള വിവാദങ്ങളും ഉയർന്നു.

ടീ ഷർട്ടൊക്കെ ധരിച്ച് നല്ല സ്റ്റൈലൻ ലുക്കിലാണ് അദ്ദേഹം ഇരിക്കുന്നത്. നാഗ്പൂരിൽ അദ്ദേഹത്തിന്റെ വീടിന് സമീപത്ത് നിന്ന് പകർത്തിയ ചിത്രമാണിത്. ചീഫ്  ജസ്റ്റിസ് ഹെൽമെറ്റോ, മാസ്കോ ധരിച്ചിട്ടില്ലെന്നും ചിലർ ആരോപിച്ചു. എന്നാൽ അദ്ദേഹം ബൈക്ക് ഓടിച്ചില്ലെന്നും ചിത്രമെടുക്കാൻ വേണ്ടി മാസ്ക് മാറ്റുകയായിരുന്നെന്നും അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ബൈക്ക് ആരാധകനായ അദ്ദേഹത്തിന് ഷോ റൂമിൽ നിന്നും ടെസ്റ്റ് ഡ്രൈവിനായി എത്തിച്ച സൂപ്പർബൈക്കാണ് ഇതെന്നാണ് റിപ്പോർട്ടുകൾ.  

MORE IN INDIA
SHOW MORE
Loading...
Loading...