കൊടുംഭീകരൻ മസൂദ് അഹമ്മദിനെയും വധിച്ചു; ദോഡ ജില്ല ഭീകരമുക്തം: ഡിജിപി

indian-army-jammu
SHARE

ദോഡ ജില്ലയിലുണ്ടായിരുന്ന അവസാന ഭീകരനെയും വധിച്ച് ജില്ലയെ ഭീകരമുക്തമാക്കി ജമ്മു കശ്മീർ പൊലീസ്. കുൽചോഹർ മേഖലയിൽ നടന്ന ഏറ്റുമുട്ടലില്‍ കൊടുംഭീകരൻ മസൂദ് അഹമ്മദിനെ വധിച്ചിരുന്നു. കൊടുംഭീകരനും ഒട്ടേറെ ആക്രമണങ്ങളുടെ സൂത്രധാരനുമായ മസൂദിനെ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടലിലൂടെ വധിച്ചതെന്ന് ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു. 

അനന്തനാഗ് ജില്ലയിലെ കുൽചോഹർ മേഖലയിൽ പൊലീസും സൈന്യവും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് മസൂദിനെ വധിക്കാനായത്. ലഷ്കര്‍ ഇ തൊയ്ബ ഭീകരവാദികളായ രണ്ടുപേരടക്കം മൂന്ന് പേരെയാണ് ഇന്ന് വധിച്ചത്. വലിയ തോതിൽ ആയുധങ്ങളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.  ഇതോടെ 116 ഭീകരരെയാണ് ഈ വര്‍ഷം സുരക്ഷാസേന വധിച്ചത്.

MORE IN INDIA
SHOW MORE
Loading...
Loading...