ചൈനയെ നേരിടണം; ഇന്ത്യയ്ക്കൊപ്പം അമേരിക്കയും ജപ്പാനും; ആൻഡമാൻ തുറന്നുകൊടുക്കുമോ?

andaman-india-china
SHARE

ചൈനയെ നേരിടാൻ ഇന്ത്യയുമായി സൗഹൃദത്തിലുള്ള അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ക്കായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങള്‍ തുറന്നുകൊടുത്തേക്കുമെന്ന് റിപ്പോർട്ട്. മനോഹര്‍പരീഖര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസിന്റെ (ഐഡിഎസ്എ) ഡയറക്ടറായ സുജന്‍ ആര്‍ ചിനോയ് ആണ് ചൈനയ്‌ക്കെതിരെയുള്ള നീക്കത്തില്‍ ഇത് ഗുണകരമാകുമെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്. വിരമിച്ച നയതന്ത്രജ്ഞനും ഇത്തരം വിഷയങ്ങളില്‍ ഒരു വിദഗ്ധനുമായി അറിയപ്പെടുന്ന സുജന്‍ ഇന്ത്യയുടെ ജപ്പാനിലെ അംബാസഡറും ഷാങ്ഹായിലെ കൗണ്‍സുല്‍ ജനറലുമായിരുന്നു.

ഐഡിഎസ്എ പ്രസിദ്ധീകരിച്ച നയ അവലോകനത്തിലാണ് സുജോയ് തന്റെ അഭിപ്രായം പങ്കുവച്ചത്. ട്രൈ-സര്‍വീസസ് ആന്‍ഡമാന്‍ നിക്കോബര്‍ കമാന്‍ഡ് (എഎന്‍സി) പ്രാദേശിക സമുദ്ര മേഖലകളില്‍ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ്. ബംഗാള്‍ കടലിടുക്കിലും ആന്‍ഡമാന്‍ സമുദ്രത്തിലും അതിന്റെ പ്രാധാന്യം വളരെ വലുതാണ്. ഇവിടെ പല പ്രാദേശിക നാവികസേനകളുടെയും കപ്പലുകള്‍ അടുക്കുന്നുണ്ട്. കഴഞ്ഞ രണ്ടു പതിറ്റാണ്ടായി പോര്‍ട്ട്‌ബ്ലെയറില്‍ ബ്രിട്ടണ്‍, ഓസ്‌ട്രേലിയ, ഫ്രാന്‍സ് തുടങ്ങയിവരുടെ കപ്പലുകളും അടുക്കുന്നുണ്ടെന്ന് സുജോയ് നിരീക്ഷിക്കുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, ചൈനയുടെ കപ്പലുകളും അന്തര്‍വാഹിനകളും പതിവായി ഇന്ത്യന്‍ സമുദ്രത്തിലേക്ക് പ്രവേശിക്കുന്നുണ്ട്. ബെയ്ജിങ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ബെംഗ്ലാദേശ്, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാച്ചിട്ടുമുണ്ട്. ചൈനയ്ക്ക് ഇന്ത്യന്‍ മഹാസുദ്രത്തിലുള്ള താത്പര്യം അവരുടെ വാണിജ്യ, യുദ്ധ താത്പര്യങ്ങള്‍ വളരുന്നതിനനുസരിച്ച് വര്‍ധിക്കുമെന്നു പറഞ്ഞാല്‍, ചൈനയുടെ ആണവ അന്തര്‍വാഹിനികള്‍ വരെ പതിവായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിവായി പ്രവേശിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം പറയുന്നു.

യുദ്ധക്കപ്പലുകള്‍ കടന്നുവരുന്നത് നിരീക്ഷിക്കാന്‍ എളുപ്പമാണ്. എന്നാല്‍, ചൈനീസ് അന്തര്‍വാഹിനികളുടെ വരവും പോക്കും നോക്കിയിരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഇതിനായി ബൃഹത്തായ അന്തര്‍വാഹിനി വിരുദ്ധ യുദ്ധ സംവിധാനം ( strategic anti-submarine warfare(ASW) തന്നെ ഒരുക്കണം. അതൊരു സങ്കീര്‍ണ്ണവും ഗൗരവമേറിയതുമായ പ്രശ്‌നമാണെന്നും അദ്ദേഹം പറയുന്നു.

കടല്‍ യുദ്ധത്തില്‍ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപു സമൂഹങ്ങള്‍ ഇന്ത്യക്ക് വളരെയധികം തന്ത്രപ്രാധാന്യമുള്ള സ്ഥലമായി മാറുകയാണ്. ഇതിന്റെ നിയന്ത്രണത്തിലൂടെ ഇന്ത്യയുടെ മേല്‍ക്കോയ്മ ഊട്ടിഉറപ്പിക്കാനാകും. പ്രധാനപ്പെട്ട കഴിക്ക്-പടിഞ്ഞാറ് സമുദ്ര വാണിജ്യ റൂട്ട്മാലാക്കാ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. ഇവിടമാണ് ഇന്ത്യയുടെ കിഴക്കെ 'മുക്കിക്കളയാനാകാത്ത വിമാന വാഹകന്‍' എന്ന് അറിയപ്പെടുന്നത്. ചൈനയുടെ 80 ശതമാനം കടല്‍മാര്‍ഗമുള്ള കച്ചവടവും ഇതിലൂടെയാണ് നടക്കുന്നത്. ഇത് ഇല്ലാതാക്കി കളഞ്ഞേക്കുമോ എന്ന ഭയം ചൈനയ്ക്ക് ഉണ്ടായിരിക്കും. ഇതിനെയാണ് ചൈനയുടെ മലാകാ വൈഷമ്യം ('Malacca Dilemma') സമ്മാനിക്കുമെന്ന് സുജോയ് അഭിപ്രായപ്പെടുന്നു.

ഇതിനായി ഇന്ത്യ അന്തര്‍വാഹിനികളെ തകര്‍ക്കുന്ന ദൗത്യത്തില്‍ അമേരിക്കയും ജപ്പാനുമായി അടുത്തു സഹകരിക്കുന്നത് ഗുണകരമായിരിക്കും. വെള്ളത്തിനടിയിലൂടെയുള്ള നീക്കങ്ങള്‍ നിരീക്ഷിക്കാനായി സെന്‍സറുകള്‍ നിര്‍മിക്കണമെന്നും ഇതിനായി നിരീക്ഷണ വിമാനം വേണമെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. ഇന്ത്യാ മഹാസമുദ്രത്തിലും ഇത്തരത്തിലൊരു ഇന്ത്യ, ജപ്പാന്‍, അമേരിക്ക ഓസ്‌ട്രേലിയ സഹകരണത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.

അമേരിക്കന്‍ നാവികസേനയുടെ കപ്പലുകള്‍ക്ക് ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുസമൂഹങ്ങളില്‍ തമ്പടിക്കാനുള്ള അനുവാദം ഇരു രാജ്യങ്ങളും തമ്മിലുള്ള ലോജിസ്റ്റിക് എക്‌സ്‌ചേഞ്ച് മെമ്മോറാന്‍ഡം ഓഫ് എഗ്രിമെന്റിലൂടെ നല്‍കി കഴിഞ്ഞകാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുമായും അത്തരമൊരു കരാര്‍ ഒപ്പുവച്ചുകഴിഞ്ഞതാണ്. ഇന്ത്യയും ഓസ്‌ട്രേലിയയും പരസ്പരം സഹകരണം വര്‍ധിപ്പിക്കണമെന്നും സമുദ്രാന്തര്‍ഭാഗത്തെ നിരീക്ഷണം ശക്തിപ്പെടുത്തണമെന്നും സുജോയ് പറയുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...