കോവിഡ് രോഗികളുടെ എണ്ണം അഞ്ചര ലക്ഷത്തിനടുത്ത്; 16,475 മരണം; ആശങ്ക

PTI05-04-2020_000097A
SHARE

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം അഞ്ചര ലക്ഷത്തിനടുത്ത്.   16,475  പേര്‍ മരിച്ചു. തെലങ്കാന ആഭ്യന്തരമന്ത്രി മഹമൂദ് അലിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ചികില്‍സയ്ക്കായി രാജ്യത്തെ ആദ്യ പ്ലാസ്മ ബാങ്ക് ഡല്‍ഹിയില്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌‍രിവാള്‍ അറിയിച്ചു.  

24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്  380 മരണം. പത്തൊന്‍പതിനായിരത്തി നാനൂറ്റി അന്‍പത്തിയൊന്‍പത്  (19,459) പേര്‍ കൂടി രോഗബാധിതരായി. രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം അഞ്ചു ലക്ഷത്തി നല്‍പത്തിയെട്ടായിരത്തി മുന്നൂറ്റി പതിനെട്ട് ( 5,48,318 ). മരണസംഖ്യ പതിനാറായിരത്തി നാനൂറ്റി എഴുപത്തിയഞ്ച് (16,475). മരണത്തില്‍ 79 ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളില്‍. രണ്ടു ലക്ഷത്തി പതിനായിരത്തി ഒരുനൂറ്റി ഇരുപത്  (2,10,120) പേര്‍ ചികില്‍സയിലുണ്ട്. രോഗ നിരക്ക് 11.40 ശതമാനം. മൂന്ന് ലക്ഷത്തി ഇരുപത്തിയൊന്നായിരത്തി എഴുനൂറ്റി ഇരുപത്തിരണ്ട് (3,21,722) പേര്‍ക്ക് രോഗം ഭേദമായി. 58.67 ശതമാനമാണ് രോഗമുക്തി നിരക്ക്. ഏറ്റവും അധികം രോഗബാധിതര്‍ മഹാരാഷ്ട്രയില്‍. ഡല്‍ഹിയും തമിഴ്നാടും തൊട്ടുപിന്നില്‍. ഗുജറാത്തിലെ ഉയര്‍ന്ന മരണ നിരക്ക് ആശങ്കയുടെ ആഴം കൂട്ടുന്നു. കോവിഡ് ബാധിച്ച് മരിച്ച മുതിര്‍ന്ന ഡോക്ടര്‍ അസീം ഗുപ്തയുടെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഒരു കോടി രൂപ സഹായധനം പ്രഖ്യാപിച്ചു. പ്ലാസ്മ ബാങ്ക് തുടങ്ങുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍‌‌

24 മണിക്കൂറിനിടെ 21 ബിഎസ്എഫ് ജവാന്മാര്‍ക്ക് കോവിഡ് ബാധിച്ചു. തെലങ്കാന ആഭ്യന്തരമന്ത്രി മഹമൂദ് അലിക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഗണ്‍മാന്‍ കോവിഡ് ബാധിതനാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും മന്ത്രി ക്വാറന്‍റീനില്‍ പോയിരുന്നില്ല. നിരവധി യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. ഇന്നലെ 1,70,560 സാംപിള്‍ പരിശോധിച്ചതായി െഎസിഎംആര്‍ അറിയിച്ചു. ആകെ പരിശോധിച്ചത് 83,98,362 സാംപിള്‍.

MORE IN INDIA
SHOW MORE
Loading...
Loading...