ഇന്ത്യ–ചൈന സംഘര്‍ഷത്തില്‍ ബിജെപിക്കൊപ്പം; നിലപാട് പറഞ്ഞ് മായാവതി

mayavati-29
SHARE

ഇന്ത്യ – ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ ബിജെപിക്കൊപ്പമാണെന്ന് ബിഎസ്പി അധ്യക്ഷയും യുപി മുന്‍മുഖ്യമന്ത്രിയുമായ മായാവതി. അതിര്‍ത്തിയിലെ സംഘത്തിന്‍റെ പേരില്‍ രാഷ്ട്രീയ ഏറ്റുമുട്ടല്‍ നടത്തുന്നത് രാജ്യതാല്‍പ്പര്യത്തിന് എതിരാണെന്ന് മായാവതി പറഞ്ഞു.

ഏറെ ആശങ്കയുണ്ടാക്കുന്ന വിഷയമാണ്. ചൈന മുതലെടുപ്പ് നടത്താനിടയുണ്ട്. മറ്റ് വിഷയങ്ങള്‍ അവഗണിക്കപ്പെടുകയും ചെയ്യുന്നു. ഇതുമൂലം ജനങ്ങള്‍ക്കാണ് നഷ്ടമുണ്ടാകുന്നത്. പിന്നാക്ക വിഭാഗക്കാര്‍ക്കായി കോണ്‍ഗ്രസ് എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ ബിഎസ്പി രൂപീകരിക്കേണ്ട സാഹചര്യമുണ്ടാകില്ലായിരുന്നു. ബിഎസ്പി കോണ്‍ഗ്രസിന്‍റെയോ ബിജെപിയുടെയോ കളിപ്പാട്ടമല്ലെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

MORE IN INDIA
SHOW MORE
Loading...
Loading...