ഭക്ഷണവും വെള്ളവുമില്ല; ഇറാനിൽ കുടുങ്ങിയ മൽസ്യത്തൊഴിലാളികൾക്ക് ദുരിതം

fishermennohelp-02
SHARE

നാട്ടിലേക്കുള്ള കപ്പലില്‍ യാത്ര നിഷേധിച്ചതോടെ, ഇറാനില്‍ കുടുങ്ങിയ മല്‍സ്യത്തൊഴിലാളികളുടെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായി. ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ കിട്ടാതെ പെരുവഴിയില്‍ കഴിയുന്ന ഇവരെ സഹായിക്കാന്‍ ഇന്ത്യന്‍ എംബസിയോ കേന്ദ്രസര്‍ക്കാരോ തയാറായിട്ടില്ല. ഉറ്റവരുടെ നിലവിളിക്ക് മുന്നില്‍ നിസഹായരായി നില്‍ക്കാനേ നാട്ടിലുള്ള ബന്ധുക്കള്‍ക്കും ആകുന്നുള്ളു. 

പൊഴിയൂരിലെ സ്വന്തം വീട്ടിലിരുന്ന് ഇങ്ങനെ പരാതിപ്പെടാനും വേദനിക്കാനുമേ ഇവര്‍ക്ക് കഴിയുന്നുള്ളു. ദിവസങ്ങളായി ഇവരുടെ ഭര്‍ത്താവ് ബേബിജോണ്‍ അടക്കമുള്ളവര്‍ ഭക്ഷണവും വെള്ളവും ഇല്ലാതെ ഇറാനിലെ പന്ത്രോവാസ് തുറമുഖത്തിന് സമീപത്തെ റോഡരികില്‍ കഴിയുകയാണ്. പൊലീസുകാര്‍ നല്‍കുന്ന ബിസ്കറ്റും വെള്ളവുമാണ് ആകെയുള്ള ഭക്ഷണം. കടുത്തചൂടില്‍ പലരും അവശനിലയിലായിട്ടും ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരാരും തിരിഞ്ഞുനോക്കിയില്ലെന്ന് ഇവര്‍ പറയുന്നു.  

ഒന്‍പത് മാസം മുമ്പാണ് മല്‍സ്യബന്ധന ജോലികള്‍ക്കായി ഇവര്‍ ഇറാനില്‍ എത്തിയത്. കോവിഡ് പടര്‍ന്നതോടെ ജോലി നഷ്ടപ്പെട്ടു. തിരികെയെത്തിക്കാന്‍ അയച്ച കപ്പലില്‍ എംബസി യാത്ര അനുമതി നിഷേധിച്ചതോടെയാണ് ഇവര്‍ പെരുവഴിയിലായത്. താമസസ്ഥലത്തേക്ക് തിരിച്ചുപോകാനാകില്ല. ഇവരുടെ അവസ്ഥ മാധ്യമങ്ങളിലടക്കം വന്നിട്ടും അന്വേഷിക്കാന്‍ പോലും ആരും തയാറായില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ഇരുപത്തിയാറു പേരില്‍ പതിനെട്ട് പേര്‍ മലയാളികളും എട്ടുപേര്‍ തമിഴ്നാട്ടുകാരുമാണ്. 

MORE IN INDIA
SHOW MORE
Loading...
Loading...