‘പബ്ലിസിറ്റി കൊണ്ടുമാത്രം തൊഴിൽ ലഭിക്കുമോ?’; മോദിയോട് പ്രിയങ്ക

modi-priyanka
SHARE

ഉത്തർപ്രദേശിൽ തൊഴിലവസരം വർധിപ്പിക്കാൻ ലക്ഷ്യമിട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പദ്ധതി ‘പബ്ലിസിറ്റി’ മാത്രമാണെന്നു കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികൾക്കിടയിലെ ആത്മഹത്യകൾ സർക്കാരിനു മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുമ്പോഴാണ് ഇത്തരം കാട്ടിക്കൂട്ടലെന്നും പ്രിയങ്ക പറഞ്ഞു.

‘അടുത്തിടെ, ബുന്ദൽഖണ്ഡിലെ കുടിയേറ്റ തൊഴിലാളികൾ ആത്മഹത്യ ചെയ്ത സംഭവങ്ങൾ നമുക്കു മുമ്പിലുണ്ട്. സാമ്പത്തിക പരിമിതിയും തൊഴിലില്ലായ്മയും മൂലം കാന്‍പുരിൽ ദാരുണമായ ആത്മഹത്യാ സംഭവങ്ങൾ പുറത്തുവന്നിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ യുപി സർക്കാർ എന്താണു മറയ്ക്കാൻ ശ്രമിക്കുന്നത്? പബ്ലിസിറ്റി കൊണ്ടുമാത്രം തൊഴിൽ ലഭിക്കുമോ’– പ്രിയങ്ക ചോദിച്ചു.

ഗരീബ് കല്യാൺ റോസ്ഗര്‍ അഭിയാന്റെ ഭാഗമായി മോദി കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത ആത്മ നിർഭർ ഉത്തർപ്രദേശ് റോസ്ഗര്‍ അഭിയാനിൽ ആറു സംസ്ഥാനങ്ങളിൽ നിന്നുള്ള 116 ജില്ലകളെ ഉൾപ്പെടുത്തിയിട്ടുണ്ട്. കോവിഡ് ലോക്ഡൗണിനെ തുടർന്നു ജോലി നഷ്ടപ്പെട്ടു സ്വന്തം സംസ്ഥാനങ്ങളിലേക്കു മടങ്ങിയ തൊഴിലാളികൾക്ക് തൊഴിൽ നൽകുകയാണു ലക്ഷ്യം. 30 ലക്ഷത്തിലധികം തൊഴിലാളികളാണ് ഉത്തർപ്രദേശിൽ മാത്രം മടങ്ങിയെത്തിയത്.

MORE IN INDIA
SHOW MORE
Loading...
Loading...