5 ലക്ഷം കടന്ന് കോവിഡ് രോഗികൾ; പ്രതിരോധം ശക്തമാക്കി സർക്കാർ

covid-india
SHARE

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. ഇന്നലെ 18,552 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. ഒരു ദിവസത്തെ ഏറ്റവും കൂടിയ വര്‍ധനയാണിത്. 348 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 15,685ലെത്തി. മഹാരാഷ്ട്, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ തന്നയൊണ് പുതിയ രോഗികളില്‍ എഴുപത് ശതമാനവും.  

ഒരു രോഗിയില്‍ നിന്ന് ഒരു ലക്ഷം രോഗികളിലേക്കെത്താന്‍ രാജ്യത്തിന് വേണ്ടി വന്നത് 110 ദിവസമാണ്. എന്നാല്‍ ഒരു ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷത്തിലെത്താന്‍ വേണ്ടി വന്നത് 39 ദിവസം മാത്രം. വെറും ആറ് ദിവസം കൊണ്ടാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷത്തിലേക്ക് എത്തിയത്. കോവിഡ് വ്യാപനത്തിന്റെ വേഗത ദിവസം കഴിയും തോറും വര്‍ധിക്കുന്ന ചിത്രമാണ് ഇത് നല്‍കുന്നത്്. 5,08,953 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതില്‍ 2,95,881 പേര്‍ക്ക് രോഗം ഭേദമായി. ഇന്നലെ മാത്രം 10,224 പേര്‍ക്കാണ് രോഗം മാറിയത്. 1,97,387 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നു. മഹാരാഷ്ട്രയില്‍ ആകെ രോഗികളുടെ എണ്ണം ഒന്നര ലക്ഷം കടന്നു. 

ഇന്നലെ 5,024 പുതിയ രോഗികളും 175 മരണവും റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ 3,645 പുതിയ രോഗികളും 46 മരണവും ഡല്‍ഹിയില്‍ 3,460 പുതിയ രോഗികളും 63 മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമായി 12,129 രോഗികളും 284 മരണവുമുണ്ടായി. തെലങ്കാനയില്‍ രോഗവ്യാപനത്തിന്റെ വേഗത കൂടുകയാണ്. ഇന്നലെ 984 പേര്‍ക്കാണ് രോഗം ബാധിച്ചത്. 70 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ 750 പുതിയ രോഗികളും 19 മരണവും ആന്ധ്രാപ്രദേശില്‍ 605 പുതിയ രോഗികളും 12 മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ഗുജ്‌റാത്തില്‍ 575 രോഗികളും 18 മരണവും. ബാക്കിയെല്ലാ സംസ്ഥാനങ്ങളിലും ഓരോ ദിവസവും ചെറിയ തോതിലെങ്കിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നുണ്ട്. ഇന്നലെ മാത്രം 2,15,881 ടെസ്റ്റുകള്‍ നടത്തിയതായി ഐ.സി.എം.ആര്‍ അറിയിച്ചു.

ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം എണ്‍പത് ലക്ഷത്തിലേക്കെത്തുകയാണ്. ടെസ്റ്റ് കുറച്ചതിന്റെ പേരില്‍ സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനം നേരിട്ട ഡല്‍ഹി ഇന്നലെ ഇരുപതിനായിരത്തിലേറെ സാമ്പിളുകള്‍ പരിശോധിച്ചു. രോഗവ്യാപനത്തിന്റെ തിവ്രത മനസ്സിലാക്കാന്‍ ഇന്നുമുതല്‍ ജുലൈ പത്ത് വരെയാണ് ഡല്‍ഹി സിറോ സര്‍വ്വേ നടത്തുന്നത്. എല്ലാ ജില്ലകളിലും എല്ലാ പ്രായത്തിലുമുള്ള ആളുകളില്‍ പരിശോധന നടത്തും. ഇരുപതിനായിരം റാന്‍ഡം സാമ്പിളുകളായിരിക്കും ഇതിനായി പരിശോധിക്കുക.

MORE IN INDIA
SHOW MORE
Loading...
Loading...