ഭീഷണിപ്പെടുത്തി സമയം പാഴാക്കേണ്ട; ഞാൻ ഇന്ദിരയുടെ കൊച്ചുമകൾ: പ്രിയങ്ക

priyanka-gandhi-3
SHARE

സത്യത്തിനൊപ്പം എന്നും നിലകൊള്ളുമെന്നും ഭീഷണിപ്പെടുത്തി സമയം പാഴാക്കേണ്ടെന്നും പ്രിയങ്ക ഗാന്ധി. കാൻപുരിൽ കുട്ടികൾക്കുള്ള അഭയകേന്ദ്രത്തിലെ 57 പെൺകുട്ടികൾക്കു കോവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ വിമർശനവുമായി പ്രിയങ്ക ട്വിറ്ററിൽ പോസ്റ്റിട്ടിരുന്നു. ആഗ്രയിലെ ഉയർന്ന കോവിഡ് മരണനിരക്കും ചോദ്യമായി. ഇതേത്തുടർന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ പ്രിയങ്കയ്ക്ക് നോട്ടിസ് അയച്ചു. മൂന്നു ദിവസത്തിനകം മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് സർക്കാരിന് പ്രിയങ്കയുടെ മറുപടി.

ഞാൻ ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകളാണ് അല്ലാതെ മറ്റു ചില പ്രതിപക്ഷ നേതാക്കളെപ്പോലെ ബിജെപിയുടെ അനൗദ്യോഗിക വക്താവല്ല – കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാധ്‌‌ര. ഉത്തർപ്രദേശ് സർക്കാരിനെതിരായ വിമർശനത്തിന്റെ പേരിൽ എന്തു നടപടിയെടുത്താലും സത്യം വിളിച്ചുപറയും. ജനങ്ങൾക്കു മുന്നിൽ സത്യം വിളിച്ചു പറയുന്നത് പൊതുപ്രവർത്തകയായ തന്റെ കടമയാണെന്നും പ്രിയങ്ക പറഞ്ഞു.

സർക്കാരിനു വേണ്ടി പ്രചാരണം നടത്തേണ്ട ആവശ്യം തനിക്കില്ല. വിവിധ വകുപ്പുകളുടെ സഹായത്താൽ തന്നെ ഭീഷണിപ്പെടുത്തി സമയം കളയുകയാണ് യുപി സർക്കാർ. എന്തു നടപടി വേണമെങ്കിലും അവർക്കെടുക്കാം. സത്യത്തിനൊപ്പം എന്നും നിലകൊള്ളുമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. കോവിഡ് വ്യാപനമടക്കം വിവിധ വിഷയങ്ങളിൽ യുപി സർക്കാരിനെതിരെ പ്രിയങ്ക ആഞ്ഞടിച്ചിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...