ബിജെപി പരിപാടിക്കിടെ ബോധം കെട്ടുവീണ് പ്രജ്ഞാ സിങ് ഠാക്കൂർ; ആശുപത്രിയിലേക്ക് മാറ്റി

pragya-singh-bjp-meeting
SHARE

ബിജെപി ആസ്ഥാനത്ത് സംഘടിപ്പിച്ച യോഗത്തിനിടെ  ബോധം കെട്ട് വീണ് ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂർ. ഭോപ്പാലിലെ ബിജെപി ആസ്ഥാനത്ത് ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണ പരിപാടിക്കിടെയാണ് പ്രജ്ഞാ ബോധരഹിതയായത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചു.

ഇപ്പോഴത്തെ തന്റെ ആരോഗ്യപ്രശ്നങ്ങൾക്കെല്ലാം കാരണം കോൺഗ്രസാണെന്ന് പ്രജ്ഞാ സിങ് ഠാക്കൂർ ദിവസങ്ങൾക്ക് മുൻപ് പറഞ്ഞിരുന്നു. 2008ലെ മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയായിരുന്നു പ്രജ്ഞാ സിങ് ഠാക്കൂർ. അന്ന് കൊടിയ പീഡനങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നിരുന്നെന്ന് അവർ പറഞ്ഞു

കോൺഗ്രസ് ഭരണകാലത്ത് ഏറ്റ പീഡനങ്ങൾ ഇപ്പോഴും അലട്ടുകയാണ്. എന്റെ കണ്ണിലും തലച്ചോറിലും പഴുപ്പും വീക്കവും രൂപപ്പെട്ടു. ഇടത് കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. വലത് കണ്ണിന് മങ്ങിയ കാഴ്ചയാണുള്ളതെന്നും പ്രജ്ഞാസിങ് പറഞ്ഞു. 

MORE IN INDIA
SHOW MORE
Loading...
Loading...