പേടിപ്പിക്കുന്ന തമിഴ്നാട്; 14 ദിവസത്തിനിടെ മരിച്ചത് 200 പേര്‍

tamilnadu-wb
SHARE

തമിഴ്നാടില്‍ കോവിഡ്  രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും പേടിപെടുത്തുന്ന വര്‍ധന. 14 ദിവസത്തിനിടെ മരിച്ചത് 200 പേര്‍.  പുതിയതായി രോഗികളായത് 20,000 പേര്‍. രോഗികളുടെ എണ്ണം നാല്‍പതിനായരവും പിന്നിട്ടതോടെ  കടുത്ത നടപടികളിലേക്കു കടക്കാന്‍ ഒരുങ്ങുകയാണ് തമിഴ്നാട് സര്‍ക്കാര്‍.

കഴിഞ്ഞ ഇരുപത്തിയൊന്‍പതിന്  തമിഴ്നാട്ടിലെ കോവിഡ് കേസുകള്‍ –20246. രണ്ടാഴ്ച പിന്നിട്ടപ്പോള്‍ കേസുകള്‍ ഇരട്ടിയായി  40698 ആയി.ഓരോദിവസവും രോഗികളായവരുടെ ശരാശരി 1428.മരണവും ഇതോടപ്പം കുതിച്ചു .154 മരണമാണ് ഈമാസം ആദ്യം ഉണ്ടായിരുന്നതെങ്കില്‍ ഇന്നലെ അത് 367 ആയി. 213 പേരാണ് 14 ദിവസത്തിനിടെ കോവിഡിന് കീഴടങ്ങിയത് രോഗം കണ്ടെത്തിയവരിലും മരിച്ചവരിലും 90 ശതമാനവും ചെന്നൈയിലാണെന്നതും പ്രത്യേകതയാണ്.. അതിനിടെ ഇന്നലെ മാത്രം സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച് 1982 പേര്‍ക്കാണ് .ഇതോടെ  മൊത്തം കോവിഡ് കേസുകള്‍ നാല്‍പതിനായിരം കടന്നു.ചെന്നൈയില്‍ .1477  പേര്‍ 24 മണിക്കൂറിനിടെ വൈറസ് പിടിയിലായി. അതേ സമയം കോവിഡിനെതിരെയാ പോരാട്ടത്തിലെ നിര്‍ണായ ഘട്ടത്തില്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി ബീലാ രാജേഷിന് സ്ഥാനം  നഷ്ടമായതിലൂടെ  സര്‍ക്കാരിലെ ഭിന്നത പുറത്തായി. ചെന്നൈ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ അടക്കമുള്ളവരുമായുള്ള തര്‍ക്കമാണ് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ സ്ഥാനചലനത്തിനു കാരണം. ചെന്നൈയില്‍ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം പൂഴ്ത്തിയത് പുറത്താകാന്‍ കാരണവും ഈ തര്‍ക്കമാണെന്നാണ് സൂചന

MORE IN INDIA
SHOW MORE
Loading...
Loading...