ഗുജറാത്ത്, ബംഗാള്‍ ബിജെപിയെ ചൊടിപ്പിച്ച് ട്വീറ്റുകൾ: ട്രോൾ ആർമിക്ക് നന്ദി: ഗുഹ

nirmala-guha
SHARE

പ്രസിദ്ധ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ട്വിറ്റിനെ െചാല്ലി വാക്ക് പോര്. ഗുഹയുടെ പരാമർശത്തിനെതിരെ ധനമന്ത്രി നിർമല സീതാരാമനും, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും രംഗത്തുവന്നു. ബ്രിട്ടീഷ് എഴുത്തുകാരന്‍ ഫിലിപ് സ്പ്രാറ്റിന്റെ ഒരു ഉദ്ധരണിയായിരുന്നു രാമചന്ദ്ര ഗുഹയുടെ ട്വീറ്റ്. 1939ല്‍ എഴുതിയ വാചകം. എന്നാൽ മോദിയുടെ ഗുജറാത്ത് മോഡലിനെ എതിരെയുള്ള ധ്വനി ആ ട്വീറ്റിന് ഉണ്ടായിരുന്നു.  1939 ൽ എഴുതിയ ആ വാചകത്തിന് ഇന്നിന്റെ രാഷ്ട്രീയത്തെ സ്വാധീനിക്കും രീതിയിലായിരുന്നു നേതാക്കളുടെ പ്രതികരണം.

ഇതായിരുന്നു ട്വീറ്റ്: 

സാമ്പത്തികമായി പുരോഗമിച്ചെങ്കിലും ഗുജറാത്ത് സാംസ്‌കാരികമായി ഒരു പിന്നാക്ക പ്രവിശ്യയാണ്. ഇതിന് വിപരീതമായി ബംഗാള്‍ സാമ്പത്തികമായി പിന്നാക്കമാണെങ്കിലും സാംസ്‌കാരികമായി മുന്നേറുന്നു. ഫിലിപ് സ്പ്രാറ്റ് 1939ല്‍ എഴുതിയത്. 

ഇതോടൊപ്പം ഒരു മുന്നറിയിപ്പും രാമചന്ദ്ര ഗുഹ നൽകി: എന്റെ ഗവേഷണത്തിന്റെ ഇടയില്‍ കണ്ടെത്തുന്ന മറ്റാരുടെയെങ്കിലും ക്വോട്ടുകള്‍ ഞാന്‍ പങ്കുവയ്ക്കുന്നുണ്ടെങ്കില്‍ അതിന്റെ അര്‍ഥം അത് ഏതെങ്കിലും വിധത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട് എന്നാണ്. ആ പറയുന്ന കാര്യത്തോട് ഞാന്‍ പൂര്‍ണമായോ ഭാഗികമായോ യോജിക്കുകയോ യോജിക്കാതിരിക്കുകയോ ചെയ്യാം. ഞാന്‍ പങ്കുവച്ച ക്വോട്ടിനോടുള്ള നിങ്ങളുടെ പ്രശംസയോ വിദ്വേഷമോ അത് പറഞ്ഞയാളുടെ ആത്മാവിന് വേണ്ടി കരുതിവയ്ക്കുക.

എന്നാൽ ഗുഹയുെട ട്വീറ്റ് ബിജെപി നേതാക്കളെ പ്രകോപിച്ചു. ഉടൻ തന്നെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പ്രതികരണവുമായി എത്തി. പണ്ട് ബ്രിട്ടീഷുകാർ ഭിന്നിപ്പിച്ച് ഭരിച്ചതു പോലെ ഇപ്പോൾ വരേണ്യവർഗം ശ്രമിക്കുന്നു എന്നായിരുന്നു മന്ത്രിയുടെ ട്വീറ്റ്.

എന്നാൽ ഒരു ചരിത്രകാരനെ പിന്തുടരുന്നതിൽ അത്ഭുതം കൂറിയായിരുന്നു ഗുഹയുടെ പ്രതികരണം. എന്നാല്‍, സംവാദത്തിന് ആക്കംകൂടിയത് ധനമന്ത്രി നിർമല സീതാരാമനും ഒപ്പം ചേർന്നപ്പോഴാണ്.

ഗുജറാത്ത് മുഖ്യമന്ത്രിയെ പോലെ ധനമന്ത്രിയും ചരിത്രകാരന്റെ വാക്കുകളിൽ ശ്രദ്ദാലുവാണെന്നായിരുന്നു ഗുഹയുടെ പ്രതികരണം. രാജ്യത്തെ സമ്പദ് വ്യവസ്ഥ തീര്‍ച്ചയായും സുരക്ഷിതമായ കൈകളിലാണ് എന്നായിരുന്നു ഗുഹയുടെ പ്രതികരണം. നിർമല സീതാരാമൻ ഗുഹയ്ക്ക്് മറുപടി നൽകി.

രണ്ടാം ലോക മഹായുദ്ധ കാലത്ത് 1000 പോളണ്ട് കുട്ടികള്‍ക്ക് ജാംനഗറിലെ മുന്‍ രാജാവായിരുന്നു ജാം സാഹിബ് ദിഗ്വിജയ്‌സിങ്ജി ജഡേജ അഭയം നല്‍കിയത് ചൂണ്ടിക്കാട്ടിയായിരുന്നു നിര്‍മലയുടെ ട്വീറ്റ്. പോളണ്ട് സര്‍ക്കാര്‍ ഇതിനെ ആദരിച്ചതിന്റെ വാര്‍ത്തയുടെ ലിങ്കും കൊടുത്തു. ഗുജറാത്തിന്റെ സംസ്‌കാരം ഇതാണെന്ന് സൂചിപ്പിക്കുകയായിരുന്നു നിര്‍മല. 

നിർമലയുടെ ട്വീറ്റിനും ഗുഹ മറുപടി നൽകി, തീർച്ചയായും സമ്പദ്വ്യവസ്ഥ സുരക്ഷിതമാണെന്ന് അദ്ദേഹം കുറിച്ചു.

എഴുത്തുകാരൻ ഫിലിപ് സ്പ്രാറ്റിനെ കൂടുതൽ അറിയാൻ ഞാൻ 30 കൊല്ലമായി ശ്രമിക്കുന്നു. ഒരു ദിവസം കൊണ്ട് ഇത് പൂര്‍ത്തിയാക്കി തന്ന ട്രോൾ ആർമിക്ക് നന്ദി എന്നായിരുന്നു ഗുഹയുടെ പ്രതികരണം. സിഐഎ അടക്കം നിരവധി വിഷയങ്ങളിൽ സർക്കാരിനെതിരെ വിമർശനവുമായി ഗുഹ രംഗത്തെത്തിയിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...