ഡികെയുടെ ‘റിവേഴ്സ് ഓപ്പറേഷൻ’; 15 നേതാക്കൾ കോൺഗ്രസിലേക്ക്; റിപ്പോർട്ട്

d-k-shivakumar-karnataka
SHARE

കർണാടകയിൽ കോൺഗ്രസിന്റെ മുഖം മിനുക്കുകയാണ് പാർട്ടി അധ്യക്ഷൻ ഡി.കെ ശിവകുമാർ. കോവിഡ് പ്രതിസന്ധിയിലും അതിഥി തൊഴിലാളികളുടെ പ്രശ്നത്തിലും രാജ്യത്ത് തന്നെ ആദ്യമായി സജീവ ഇടപെടൽ നടത്തിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. അധ്യക്ഷ സ്ഥാനത്ത് എത്തിയതിന് പിന്നാലെ അദ്ദേഹം ലക്ഷ്യമിട്ട ‘റിവേഴ്സ് ഓപ്പറേഷന്‍’ വിജയമാണെന്ന് സൂചന. കോൺഗ്രസ് വിട്ട 15 നേതാക്കൾ ഉടൻ തിരികെയെത്തുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

സംസ്ഥാന തലം മുതല്‍ ബൂത്ത് തലം വരെ പ്രവര്‍ത്തിച്ചിരുന്ന പഴയ നേതാക്കളെ എല്ലാവരെയും നേരില്‍ കണ്ട് പാർട്ടിയിലേക്ക് തിരികെയെത്തിക്കാനാണ് ശ്രമം നടക്കുന്നത്. കര്‍ണാടകയിലെ കോണ്‍ഗ്രസിനെ കേഡര്‍ പാര്‍ട്ടിയാക്കി ഉയര്‍ത്താനാണ് തന്റെ ശ്രമമെന്ന് ഡി.കെ നേരത്തെ വ്യക്തമാക്കിയിരുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...