കേരളം ട്വിറ്ററിൽ തരംഗം തീർക്കുന്നു; ട്രെൻഡിങ്ങിലും ഇടം; ക്യാംപെയിൻ വിജയം

twitter-trending
SHARE

കേരളം ട്വിറ്ററിൽ തരംഗം തീർക്കുകയാണ്. ദേശീയ തലത്തിൽ കേരളത്തിനെതിര നടക്കുന്ന പ്രചാരണങ്ങൾക്ക് തടയിടാൻ തുടങ്ങിയ  #KeralaComesToTwitter ക്യാംപയിന്‍ ഇപ്പോൾ ട്രെൻഡിങ്ങായി മുന്നേറുകയാണ്. പതിനായിരത്തിലേറെ ട്വീറ്റുകളുമായാണ് ഇപ്പോള്‍ ഹാഷ്‌ടാഗ് മുന്നിലെത്തിയിരിക്കുന്നത്.

ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ച് അതിന്റെ ലിങ്ക് കമന്റ് ചെയ്യാനാണ് മലയാളി ട്വിറ്റർ സർക്കിൾ എന്ന് പേര് നൽകിയിരിക്കുന്ന ഫെയ്സ്‌ബുക്ക് ഗ്രൂപ്പിലെ അറിയിപ്പ്. സമാന സ്വഭാവമുള്ള ഗ്രൂപ്പുകള്‍ ഇന്‍സ്റ്റഗ്രാമിലും സജീവമാണ്. ഇത്തരം ഗ്രൂപ്പുകളിലൂടെ വിവരങ്ങള്‍ കൈമാറിയാണ് ഹാഷ്‌ടാഗ് ട്രെന്‍ഡിംഗില്‍ എത്തിച്ചിരിക്കുന്നത്.

മലപ്പുറം വിഷയത്തിലടക്കം കേരളത്തിനെതിരെ വന്‍ വിദ്വേഷ പ്രചാരണം സജീവമായ ആഴ്ചയ്ക്ക് പിന്നാലെയാണ് മലയാളി കൂട്ടായ്മയുടെ നീക്കം.

MORE IN INDIA
SHOW MORE
Loading...
Loading...