മാര്‍ഗരേഖയുമായി കേന്ദ്രം; വെട്ടുകിളി ആക്രമണം പാക് പദ്ധതിയെന്ന് അര്‍ണബ്

locus-attack-arnab
SHARE

വെട്ടുകിളി ഭീഷണി ഒഴിയാതെ ഉത്തരേന്ത്യ രൂക്ഷ പ്രതിസന്ധി നേരിടുകയാണ്. ഇതിന് പിന്നാലെ മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമി നടത്തിയ ഒരു പരാമർശം സമൂഹമാധ്യമങ്ങളിൽ ൈവറലാണ്. വെട്ടുകിളി ആക്രമണത്തെ പാക്ക് പദ്ധതിയെന്നാണ് അദ്ദേഹം ചർച്ചയിൽ വിശേഷിപ്പിച്ചത്. ഇതോടെ ട്വിറ്ററിൽ വിഡിയോ വൈറലായി. അദ്ദേഹത്തിന്റെ വാക്കുകള പരിഹസിച്ചും എതിർത്തും ഒട്ടേറെ പേരാണ് രംഗത്തെത്തുന്നത്. 

അതേസമയം െവട്ടുകിളി ആക്രമണത്തെ തുടർന്ന് ബിഹാറിന് പിന്നാലെ ഡൽഹി സർക്കാരും കർഷകർക്ക് മാർഗനിർദേശം പുറത്തിറക്കി. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതി ഗതികൾ വിലയിരുത്തി. 

വെട്ടുകിളി ഏൽപ്പിക്കുന്ന പ്രഹരത്തിൽ പകച്ചു നിൽക്കുകയാണ് ഉത്തരേന്ത്യയിലെ കർഷകർ. കാറ്റിന്റെ ഗതിക്കനുസരിച്ച് സഞ്ചരിക്കുന്ന വെട്ടുകിളികൾ വൈകിട്ട് 7 മുതൽ 9 മണി വരെ വിശ്രമിക്കുമെന്നും ഈ സമയം  മരുന്നു തളിച്ചും പാട്ടകൊട്ടിയും പ്രതിരോധിക്കണമെന്നാണ് വിദഗ്ദർ നൽകുന്ന നിര്‍ദ്ദേശം. കൂടുതൽ മേഖലകളിലേക്ക് വെട്ടുകിളി എത്തുന്നത് മുന്നിൽ കണ്ട് ഡൽഹിയും ബിഹാറും കർഷകർക്ക് മാർഗനിർദേശം പുറത്തിറക്കി.  ഹിമാചൽ പ്രദേശും അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍  വെട്ടുകിളി സംഘം വലിയ നാശമാണ് വിതച്ചത്.രാജസ്ഥാനിലെ 20 ജില്ലകളിലും മധ്യപ്രദേശിലെ ഒന്പത് ജില്ലകളിലും ആക്രമണമുണ്ടായി. ഉത്തർപ്രദേശിലെ ഝാൻസി അടക്കമുള്ള മേഖലകളിലും വെട്ടുകിളികൾ വിളനാശം സൃഷ്ടിച്ചു. 

വെട്ടു കിളി ഭീഷണി രൂക്ഷമായ പശ്ചാത്തലത്തിൽ കേന്ദ്ര കൃഷി മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ഡ്രോണുകൾ ഉപയോഗിച്ചും മരുന്ന് തളിക്കാൻ തീരുമാനിച്ചു. 15 ദിവസത്തിനുള്ളിൽ 15 ഇനം മരുന്നുകൾ ബ്രിട്ടനിൽ നിന്ന് എത്തും. അതിര്‍ത്തി മേഖലയില്‍ നിന്ന് കൂടുതല്‍ വെട്ടുകിളികൾ രാജ്യത്തേക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്ന് കൃഷി മന്ത്രാലയം  മുന്നറിയിപ്പ് നല്‍കി.

MORE IN INDIA
SHOW MORE
Loading...
Loading...