ഭിക്ഷ യാചിച്ചെത്തി; പ്രണയം തോന്നി ജീവിതത്തിലേക്ക് കൂട്ടി ഡ്രൈവർ

kanpur-26
SHARE

ലോക്ഡൗൺ ലോകമെങ്ങുമുള്ള മനുഷ്യരുടെ ജീവിതം മാറ്റിമറിച്ചു. ലക്ഷക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടമായി. ജീവിതം വഴിമുട്ടി. നാടണയാൻ പലരും നൂറിലേറെ കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചു. വിശപ്പും ദാഹവുമായി നടന്നെത്തിയവരെ ഗ്രാമങ്ങളിലും നഗരങ്ങളിലും ജനങ്ങൾ കരുതി. 

ഭക്ഷണപ്പൊതികളും വെള്ളവുമായി കരുതലായി പലരും തെരുവുകളിലെത്തി. അത്തരമൊരു കരുതലിൽ നിന്നാണ് ഡ്രൈവറായ അനിലും ലോക്ഡൗണിൽ പട്ടിണിയാവാതിരിക്കാൻ ഭിക്ഷക്കാരിയായ നീലം എന്ന പെൺകുട്ടിയുടെയും പ്രണയം തുടങ്ങിയത്. മുതലാളിയുടെ നിർദ്ദേശപ്രകാരം കാൺപൂരിലെ കക്കഡോയിൽ ഭക്ഷണപ്പൊതികൾ നൽകാനെത്തിയതായിരുന്നു അനിൽ. ഫുട്പാത്തിലിരുന്ന് ഭിക്ഷ യാചിക്കുന്ന നീലത്തെ അനിൽ കണ്ടു. ഭക്ഷണം നൽകി. മെല്ലെ വീട്ടിലെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഒടുവിൽ നീലത്തെ ജീവിതത്തിലേക്ക് കൂട്ടാൻ അനിൽ തീരുമാനിച്ചു.

സഹോദരനും കുടുംബവും തെരുവിലേക്ക് ഇറക്കി വിട്ട നീലത്തെയും കിടപ്പ് രോഗിയായി അമ്മയേയും അനിൽ സന്തോഷത്തോടെ സ്വീകരിച്ചു. കാൺപൂരിലെ ബുദ്ധാശ്രമത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. 

MORE IN INDIA
SHOW MORE
Loading...
Loading...