'അദ്ദേഹത്തിന് ദൈവിക ശക്തി'; മോദിക്ഷേത്രം നിർമിക്കാനൊരുങ്ങി ബിജെപി എംഎൽഎ

modi-temple
SHARE

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിഷ്ഠയാക്കി ക്ഷേത്രം പണിയാനൊരുങ്ങി ബിജെപി എംഎൽഎ. ഉത്തരാഘണ്ഡ് മുസ്സോറി മണ്ഡലത്തിലെ എംഎൽഎ ഗണേഷ് ജോഷിയാണ് മോദിയ്ക്കായി ക്ഷേത്രം നിർമിക്കുന്നത്. ലോക്ക്ഡൗണിന് ശേഷം ക്ഷേത്ര നിർമാണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

നേരത്തെ ഗണേഷ് ജോഷിയുടെ നേതൃത്വത്തിൽ 'ശ്രീ മോദിജീ കി ആർതി' എന്ന പ്രാർഥന തുടങ്ങിയിരുന്നു. ഇത് വലിയ വിവാദവുമായി. ത​നി​ക്ക് ന​രേ​ന്ദ്ര മോ​ദി​യോ​ട് വ​ള​രെ ബ​ഹു​മാ​ന​മു​ണ്ടെ​ന്നും ജോ​ഷി പ​റ​ഞ്ഞു. മോ​ദി ന​മ്മു​ടെ രാ​ഷ്ട്ര​ത്തി​ന്‍റെ നേ​താ​വ് മാ​ത്ര​മ​ല്ല, ലോ​ക നേ​താ​വ് കൂ​ടി​യാ​ണ്. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നു പോ​ലും അ​ദ്ദേ​ഹ​ത്തോ​ട് ഭ​യ​ഭ​ക്തി ബ​ഹു​മാ​ന​മു​ണ്ടെ​ന്നും ജോ​ഷി കൂ​ട്ടി​ച്ചേ​ർ​ത്തു.

18 മണിക്കൂറോളമാണ് മോദി ജോലിചെയ്യുന്നതെന്നും അത് തെളിയിക്കുന്നത് അദ്ദേഹത്തിനുള്ള ദൈവികമായ ശക്തിയാണെന്നുമാണ് ജോഷി പറയുന്നത്. അദ്ദേഹത്തിനോടുള്ള ബഹുമാന സൂചകമായാണ് മോദിയ്ക്കായി ക്ഷേത്രം പണിയുന്നതെന്നും വ്യക്തമാക്കി. തന്റെ വീട്ടില്‍ പൂജാമുറിയിലാണ് മോദിയുടെ ചിത്രം വെച്ചിരിക്കുന്നതെന്നും ജോഷി പറഞ്ഞു. 1999 മുതൽ മോദിയുടെ ചിത്രം ഓഫീസിലും സൂക്ഷിക്കുന്നു. സമാനമല്ലാത്ത ഭക്തിയാണ് അദ്ദേഹത്തോടെന്നാണ് എംഎൽഎ വ്യക്തമാക്കുന്നത്. 

MORE IN INDIA
SHOW MORE
Loading...
Loading...