യുവാവിനെ ലാത്തിക്കടിച്ച് അവശനാക്കി; പൊലീസുകാർക്ക് സസ്പെൻഷൻ; അന്വേഷണം

police-24
SHARE

യുവാവിനെ ലാത്തിക്കടിച്ച് ബോധരഹിതനാക്കിയ സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് സംഭവം. പൊലീസുകാർ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടിയുണ്ടായത്. സംഭവത്തിൽ അന്വേഷണവും പ്രഖ്യാപിച്ചു.

അയൽക്കാരുമായി തർക്കമുണ്ടാക്കിയെന്ന് ആരോപിച്ചാണ് യുവാവിനെ ഒരു പൊലീസുകാരൻ മർദ്ദിക്കാൻ തുടങ്ങിയത്. ലാത്തിക്ക് അടിയേറ്റ് ഇയാൾ നിലത്ത് വീണതോടെ മറ്റൊരു പൊലീസുകാരനും എത്തി മർദ്ദിക്കാൻ തുടങ്ങി. ഇത് കണ്ട് നിന്നയാൾ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് തെളിവായത്. മൃതപ്രാണനായ യുവാവിനെ ഒടുവിൽ പൊലീസുകാർ തന്നെ ജീപ്പിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...