അൽപ്പം കൂടി ക്ഷമിക്കൂ; അല്ലെങ്കിൽ എന്റെ തലയങ്ങ് വെട്ടൂ; ഉംപുനിൽ പൊട്ടിത്തെറിച്ച് മമത

MAMATA-24
SHARE

ഉംപുൻ ദുരന്തത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങളിൽ നിന്ന് കരകയറാൻ സമയമെടുക്കുമെന്നും വൈദ്യുതി വിതരണമുൾപ്പടെ പുനഃസ്ഥാപിക്കാൻ അക്ഷീണം പ്രയ്തിനിക്കുകയാണെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.

ഒരു ലക്ഷം കോടി രൂപയിലേറെയാണ് കെട്ടിടങ്ങൾക്കും വിളകൾക്കും വന്നിരിക്കുന്ന നാശനഷ്ടമെന്നാണ് ഔദ്യോഗിക കണക്ക്. പശ്ചിമബംഗാളിനെ അക്ഷരാർഥത്തിൽ താറുമാറാക്കിയാണ് ഉംപുൻ അടങ്ങിയത്. വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിക്കാൻ രാപ്പകലില്ലാതെ ഉദ്യോഗസ്ഥർ കഷ്ടപ്പെടുകയാണെന്നും അൽപം കൂടി ക്ഷമയോടെ കാത്തിരിക്കേണ്ടതുണ്ടെന്നും വാർത്താ സമ്മേളനത്തില്‍ മമത ആവശ്യപ്പെട്ടു.

ഉംപുനിനെ തുടർന്നുണ്ടായ പ്രതിേഷധങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് തന്റെ തല വെട്ടിയാൽ സമാധാനമാകുമെങ്കിൽ ചെയ്യൂ എന്നായിരുന്നു മമതയുടെ മറുപടി. വൈദ്യുതി വിതരണം നിലച്ചിട്ടും പ്രളയമുണ്ടായിട്ടും സർക്കാർ മതിയായ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നൂറുകണക്കിന് പേർ കോവിഡ് ഭീഷണി വകവയ്ക്കാതെ കൊൽക്കത്തയിൽ പ്രതിഷേധവുമായി ഇറങ്ങിയത്. സ്ഥിതിഗതികൾ ശാന്തമാക്കാൻ ഇറങ്ങിയ പൊലീസുമായി പ്രതിഷേധക്കാർ വാക്കേറ്റമായി. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൗറയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലേക്കുള്ള റോഡ് പ്രതിഷേധക്കാർ ഉപരോധിച്ചു.

 86 പേരുടെ ജീവനാണ് ബംഗാളിൽ മാത്രം ഉംപുൻ കവർന്നത്. ബംഗാളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെല്ലാം ഉംപുനിന്റെ വരവോടെ അവതാളത്തിലായിരിക്കുകയാണ്. കൊൽക്കത്തയിൽ മാത്രം 19 പേർ മരിച്ചു. ട്രാൻസ്ഫോമറുകൾ പൊട്ടിത്തെറിച്ചും അപകടമുണ്ടായിരുന്നു. റോഡുകളെല്ലാം മരം മറിഞ്ഞ് വീണും വെള്ളക്കെട്ടിനാലും തടസ്സപ്പെട്ടിരിക്കുകയാണ്. ആറ് ദിവസമെങ്കിലും ചുരുങ്ങിയതെടുത്തേ റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ കഴിയൂ എന്നാണ് അധികൃതർ പറയുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...