പകൽ നടന്നാൽ പൊലീസ് മർദ്ദിക്കും; രാത്രിയിൽ യമുനാനദി കടന്ന് തൊഴിലാളികൾ; ദുരിതം

migrants-23
SHARE

ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ തൊഴിൽ നഷ്ടം. ട്രെയിന് നാടെത്താൻ പണവുമില്ല. പാതിരാത്രിയിൽ ഗതികെട്ട് യമുനാ നദി കുറുകെ കടക്കുകയാണ് തൊഴിലാളികൾ. പകൽ സമയം നദി കടക്കാൻ ശ്രമിച്ചാൽ പൊലീസ് മർദ്ദിക്കുമെന്നും തൊഴിലാളികൾ വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യമുനാ നഗറിലെ അഭയാർഥി കേന്ദ്രങ്ങളിൽ കഴിഞ്ഞ നൂറോളം തൊഴിലാളികളാണ് കഴിഞ്ഞ ദിവസം രാത്രിയിൽ പുഴ കടന്നത്.

ഉത്തർപ്രദേശ്– ഹരിയാന അതിർത്തി ഭാഗം വഴിയാണ് തൊഴിലാളികളുടെ സാഹസികയാത്ര. കയ്യിലുള്ള ബാഗുകൾ തലച്ചുമടായി നീന്തുകയാണ് ചെയ്യുന്നത്. ഭക്ഷണത്തിന് പോലും വകയില്ലാതെ അവശരായ പലർക്കും നടന്ന് പോകുന്ന വഴിയിലെ ഗ്രാമവാസികളാണ് ഭക്ഷണം നൽകുന്നത്. മതിയാ സഹായങ്ങൾ ചെയ്തുനൽകുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലാണ്. രണ്ടായിരത്തോളം തൊഴിലാളികൾ കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിൽ നദി കടന്നതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ലോക്ഡൗൺ നീളുകയും ടിക്കറ്റിനുള്ള പണം പോലും ഇല്ലാതാവുകയും ചെയ്തതോടെ നടന്നും സൈക്കിളിലും നാടണയാൻ പാടുപെടുകയാണ് തൊഴിലാളികൾ.

MORE IN INDIA
SHOW MORE
Loading...
Loading...