മൃതദേഹം തടഞ്ഞ് മേൽജാതിക്കാർ; തമിഴ്നാട്ടിൽ വീണ്ടും ജാതിവിവേചനം; നടപടിയില്ല

body-tn
SHARE

 തമിഴ്നാട്ടില്‍  ദലിത് വിഭാഗത്തില്‍പെട്ടയാളുടെ മൃതദേഹം പൊതുറോഡിലൂടെ കൊണ്ടുപോകു്ന്നത് മേല്‍ജാതി്കാര്‍ തടഞ്ഞു.  തിരുവെണ്ണാമല ജില്ലയിലെ  ചിന്തനാക്കല്‍ ഗ്രാമത്തിലാണ്  മേല്‍ജാതിക്കാര്‍ വഴി തടഞ്ഞതിനെ തുടര്‍ന്ന്  76 കാരന്റെ  മൃതദേഹം ചെളി നിറഞ്ഞ പാടത്തിലൂടെ  ശ്മശാനത്തിലേക്കെത്തിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവത്തില്‍ ഇതുവരെ നടപടിയെടുക്കാന്‍ പൊലീസോ റവന്യു വകുപ്പോ തയാറായിട്ടില്ല, 

തമിഴ്നാട് ഗ്രമാങ്ങള്‍ ജാതിവെറിയുടെ വിളനിലങ്ങളാണെന്നതിന്റെ മറ്റൊരു ഉദാഹരണം കൂടി പുറത്തായി. അന്തസായുള്ള അന്ത്യയാത്രയക്കു പൊതുറോഡ് പോലും നിഷേധിക്കപെട്ട് ചെളി നിറഞ്ഞ പാടത്തിലൂടെ മൃതദേഹം ശ്മശാനത്തിലേക്കു കൊണ്ടുപോകുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. തിരുവെണ്ണാമലൈ ജില്ലയിലെ ചിന്തനാക്കല്‍ ഗ്രാമത്തിലെ ജഗന്നാഥന്‍ എന്ന 76 കാരന്റെ മൃതദേഹത്തോടാണ്  ക്രൂരത .കഴിഞ്ഞ ഞായറാഴ്ചയാണ് 

ഗ്രാമത്തിലെ പറയ വിഭാഗത്തിന്റെ കോളനിയില്‍ താമസിച്ചിരുന്ന ജഗനാഥന്‍ മരിക്കുന്നത്. തൊട്ടടുത്ത ദിവസം മൃതദേഹം സംസ്കരിക്കുന്നതിനായി ശ്മശാനത്തിലെക്കടുക്കുമ്പോള്‍ മേല്‍ജാതിക്കാരില്‍ നിന്ന് ഭീഷണിയുണ്ടായി. അശുദ്ധമാകുമെന്ന് പറഞ്ഞു പൊതുറോഡ് ഉപയോഗിക്കുന്നത് വിലക്കി. അക്രമം ഭയന്ന ജഗന്നാഥന്റെ ബന്ധുക്കള്‍ ചെളി നിറഞ്ഞപാടത്തിലൂടെയാണ് മൃതദേഹം  ശ്മശാനത്തിലേക്കെക്കു കൊണ്ടുപോയത്.ഈദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.എന്നാല്‍ സംഭവത്തെ കുറിച്ചു അറിയില്ലെന്നും അന്വേഷണം തുടങ്ങിയതായും വെമ്പാക്കം തഹസില്‍ദാര്‍ മുരളി അറിയിച്ചു. 

കഴിഞ്ഞ ഓഗസ്റ്റില്‍ വെല്ലൂര്‍ ജില്ലയിലെ വാണിയമ്പാടിയില്‍ മേല്‍ജാതിക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന്   പൊതുറോഡിലെ പാലത്തില്‍ നിന്ന് ദളിതന്റെ മൃതദേഹം കയറില്‍കെട്ടി ഇറക്കിയിയത് വന്‍ വിവാദമായിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...