സൂപ്പർ ഹീറോകൾ കേരളത്തിൽ ലോക്ഡൗണിൽ; അരോഷിന്റെ രസകരമായ ഭാവന

super-heros
SHARE

ലോക്ക്ഡൗൺ എല്ലാവർക്കും ബാധകമാണ്. എന്നാൽ നമ്മെ വിസ്മയിപ്പിച്ചിട്ടുള്ള  സൂപ്പർ ഹീറോകൾ കേരളത്തിൽ ലോക്ക്ഡൗണിൽ കുടുങ്ങിയാൽ എന്തായിരിക്കും സ്ഥിതി. ഡൂഡിൽ മുനി എന്നറിയപ്പെടുന്ന ആരോഷിന്റെ ഭാവനയിൽ സൂപ്പർ ഹീറോകളുടെ ഇപ്പോളത്തെ അവസ്ഥ കാണാം.  അയൺ മാനും,  

സ്പൈഡർ മാനും,  ക്യാപ്റ്റൻ അമേരിക്കയുമൊക്കെ ഇപ്പോൾ ലോക്കാണ് .കൊറോണ വൈറസ് വൗവാലുകളിൽ നിന്ന് പടരുമെന്ന വാർത്ത കണ്ട് പുറത്തിറങ്ങാൻ ഭയന്ന് വീട്ടിൽ അടച്ചിരിക്കുകയാണ് ബാറ്റ്മാൻ.അടുക്കളയിൽ തേങ്ങ ഉടയ്ക്കലാണ് ഥോറിനു ജോലി. ശക്തനായ ഹാൾക്കാകട്ടെ പഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചണിൽ സന്നദ്ധ പ്രവർത്തനത്തിലാണ്. 

സവാളയരിയലാണ് വോൾവറീന് ജോലി. ഒപ്പം സവാള ഗിരി ഗിരിയെന്ന ഡയലോഗും. അയൺ മാൻ  പേരിലെ വാക്കിന്റെ മറ്റൊരാർത്ഥം പോലെ നാടൻ ശൈലിയിൽ തേപ്പു കട തുടങ്ങി. 

കള്ളു ചെത്താൻ തെങ്ങിൽ കയറിയിട്ട് പോലീസ് ഡ്രോണിൽ നിന്ന് രക്ഷപെടാൻ ഒളിച്ചിരിക്കുന്ന സൂപ്പർമാൻ.  ഡൂഡിൽ മുനിയെന്നറിയപ്പെടുന്ന അരോഷിന്റെ ഭാവനയാണ് സൂപ്പർ ഹീറോകളുടെ  ലോക്ക്ഡൗൺ കാലഘട്ടം രസകരമാക്കിയത് 

ലോക്കായി വീട്ടിലിരിക്കുന്ന ക്യാപ്റ്റൻ അമേരിക്കയും,  ജോക്കറും, പഞ്ചാരയടിച്ച്   വാട്സ്ആപ്പ് ചാറ്റിൽ മുഴുകിയിരിക്കുന്ന സ്പൈഡർമാനും ഒക്കെയുണ്ട് സൂപ്പർ ഹീറോ ലോക്ക്ഡൗൺ സീരിസിൽ. സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകരണമാണ് രസകരമായ ഈ ആശയങ്ങൾക്ക് 

MORE IN INDIA
SHOW MORE
Loading...
Loading...